കാമുകൻ ഉപേക്ഷിച്ചപ്പോൾ യുവതി തളർന്നില്ല, സ്വയം വിവാഹം കഴിച്ചു

Web Desk   | Asianet News
Published : Mar 03, 2021, 08:43 PM ISTUpdated : Mar 03, 2021, 08:47 PM IST
കാമുകൻ ഉപേക്ഷിച്ചപ്പോൾ യുവതി തളർന്നില്ല, സ്വയം വിവാഹം കഴിച്ചു

Synopsis

മെ​ഗ് നവവധുവിനെ പോലെ തന്നെയാണ് ഒരുങ്ങി വന്നതും. സ്വയം എഴുതിത്തയ്യാറാക്കിയ വിവാഹ ഉടമ്പടി വായിച്ചതോടെ ചടങ്ങുകള്‍ തുടങ്ങി. മോതിരം സ്വന്തമായി തന്നെ കയ്യിൽ ധരിക്കുകയും ചെയ്തു. 

അമേരിക്കന്‍ സ്വദേശിനിയായ മെഗ് ടൈലര്‍ എന്ന യുവതി കാമുകൻ ഉപേക്ഷിച്ചപ്പോൾ തകർന്ന് പോയില്ല. കഴിഞ്ഞ ജൂണിലാണ് മെ​ഗിന്റെ പ്രണയം തകരുന്നത്. എന്നാല്‍ വധുവായി ഒരുങ്ങാനും വിവാഹം ആഘോഷമാക്കാനുമുള്ള ആഗ്രഹം വേണ്ടെന്ന് വയ്ക്കാന്‍ മെഗ് തയ്യാറായില്ല. പകരം മെ​ഗ് വരനില്ലാതെ സ്വയം വിവാഹിതയാവുകയായിരുന്നു. അതിനായി ചെലവഴിച്ചത് ഒരു ലക്ഷത്തിലധികം രൂപയും.

എന്നോടുള്ള സ്നേഹത്തിന്റെ പ്രതീകമായാണ് ഈ തീരുമാനം എടുത്തതെന്ന് മെ​ഗ് പറയുന്നു. എന്നാല്‍ ആദ്യം മറ്റുള്ളവര്‍ എന്ത് കരുതും എന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും മെഗ് പറയുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എതിര്‍പ്പുണ്ടായിരുന്നു. സ്വന്തം സന്തോഷങ്ങളോട് നോ പറയേണ്ട ആവശ്യമില്ലെന്നാണ് മെ​ഗ് പറയുന്നത്.

 

 

മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ ഇനിയൊരു ജീവിതം വേണ്ടെന്ന് വയ്ക്കാനോ ആയിരുന്നില്ല സ്വയം സ്‌നേഹിക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ വിവാഹമെന്നും അവർ പറയുന്നു.

മെ​ഗ് നവവധുവിനെ പോലെ തന്നെയാണ് ഒരുങ്ങി വന്നതും. സ്വയം എഴുതിത്തയ്യാറാക്കിയ വിവാഹ ഉടമ്പടി വായിച്ചതോടെ ചടങ്ങുകള്‍ തുടങ്ങി. മോതിരം സ്വന്തമായി തന്നെ കയ്യിൽ ധരിക്കുകയും ചെയ്തു. പിന്നീട് കണ്ണാടിയില്‍ നോക്കി സ്വന്തമായി പ്രതിബിംബത്തെ ചുംബിച്ച് താന്‍ വിവാഹിതയായതായി പ്രഖ്യാപിക്കുകയായിരുന്നു മെ​ഗ്. 

ഒരു കപ്പ് ചായയ്ക്ക് 1000 രൂപ; കേട്ടത് തെറ്റിയില്ല ആയിരം തന്നെ!
 

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ