പ്രായം 90; ഇവര്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഓഫീസ് മാനേജര്‍

Published : Apr 12, 2021, 12:17 PM ISTUpdated : Apr 12, 2021, 12:23 PM IST
പ്രായം 90; ഇവര്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഓഫീസ് മാനേജര്‍

Synopsis

മറ്റ് ജീവനക്കാരുടെ സാലറി, ബോണസ്, ടാക്‌സ് കണക്കുകളെല്ലാം നോക്കേണ്ടത് യാഷുകോയുടെ ജോലിയാണ്. 

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഓഫീസ് മാനേജര്‍ പദവിയില്‍ ഗിന്നസ് റെക്കോര്‍ഡ് നേടി ജപ്പാന്‍കാരിയായ 90 വയസുകാരി. യാഷുകോ തമാക്കിയാണ് ലോക റെക്കോര്‍ഡ് നേടിയ ഈ ഓഫീസ് മാനേജന്‍. 1930 മെയ് 15നാണ് ഇവര്‍ ജനിച്ചത്. 

സ്‌ക്രൂകളും മറ്റും നിര്‍മിക്കുന്ന സുന്‍കോ ഇന്‍ഡസ്ട്രീസിലാണ് യാഷുകോ ജോലി ചെയ്യുന്നത്. ഈ കമ്പനിയിലെ ഏറ്റവും പ്രായം കൂടിയ ജീവനക്കാരിയും ഏറ്റവും കൂടുതല്‍ കാലമായി സര്‍വീസിലുള്ള ആളും യാഷുകോ മുത്തശ്ശിയാണ്. മറ്റ് ജീവനക്കാരുടെ സാലറി, ബോണസ്, ടാക്‌സ് കണക്കുകളെല്ലാം നോക്കേണ്ടത് യാഷുകോയുടെ ജോലിയാണ്. 

 

 

'ഒരു ആയുഷ്‌കാലം കൊണ്ട് ചെയ്യേണ്ടതെല്ലാം ഞാന്‍ ചെയ്തുകഴിഞ്ഞു, എന്ത് പറയണമെന്ന് എനിക്കറിയില്ല, വളരെ സന്തോഷമുണ്ട്'- ഗിന്നസില്‍ ഇടം നേടിയ മുത്തശ്ശി പറയുന്നു. ആഴ്ചയില്‍ അഞ്ച് ദിവസവും ഏഴരമണിക്കൂര്‍ ഷിഫ്റ്റില്‍ യാഷുകോ മുടങ്ങാതെ ഓഫിസില്‍ എത്തും. നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമാവുകയാണ് ഈ മുത്തശ്ശി എന്നാണ്  സൈബര്‍ ലോകവും പറയുന്നത്. 

Also Read: കൂട്ടുകാരികള്‍ ഒരുക്കിയ സര്‍പ്രൈസ്; ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് ശ്രേയ ഘോഷാല്‍...

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ