ലോകമെമ്പാടുമുള്ള ​ഗാനാസ്വാദകരുടെ ഹൃദയം കീഴടക്കിയ ​ഗായികയാണ് ശ്രേയ ഘോഷാല്‍. തന്‍റെ ജീവിതത്തിലേയ്ക്ക് പുതിയൊരാൾ കൂടിയെത്തുന്ന സന്തോഷത്തിലാണ് ശ്രേയ ഇപ്പോള്‍. അടുത്തിടെ താരം തന്നെയാണ് അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. 

ഇപ്പോഴിതാ താരത്തിന്റെ ബേബി ഷവര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുഹൃത്തുക്കള്‍ ഓണ്‍ലൈന്‍ വഴി തനിക്കായി ഒരുക്കിയ ബേബി ഷവറാണിതെന്നും താരം ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കൂട്ടുകാരികള്‍ വീഡിയോ കോള്‍ വഴിയാണ് ബേബി ഷവര്‍ ചടങ്ങില്‍ പങ്കെടുത്തത്. ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകളും താരം പങ്കുവച്ചിട്ടുണ്ട്. 

 

 

ശ്രേയയും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായയും ചേര്‍ന്നാണ് പുതിയൊരാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിനെ കുറിച്ച് ആദ്യം ആരാധകരോട് പറയുന്നത്. ജീവിതത്തിലെ പുതിയൊരു​ അധ്യായത്തിനായി ഞങ്ങൾ ഒരുങ്ങുകയാണെന്നും ഈ വാർത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണമെന്നും ശ്രേയ അന്ന് കുറിച്ചു. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.

 

Also Read: 'ഇത് ദൈവികം'; ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവച്ച് ശ്രേയ ഘോഷാല്‍...