Maruti Suzuki : 31000 രൂപ വരെ വിലക്കിഴിവുമായി മാരുതി സുസുക്കി

Published : Apr 08, 2022, 10:24 AM IST
Maruti Suzuki : 31000 രൂപ വരെ വിലക്കിഴിവുമായി മാരുതി സുസുക്കി

Synopsis

ഈ ആനുകൂല്യങ്ങൾ വാഗൺ ആർ, എസ് -പ്രെസോ, സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മോഡലുകളിൽ ക്യാഷ് ഡിസ്‍കൌണ്ടുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയുടെ രൂപത്തിൽ ലഭിക്കും. ഇതാ ഈ ഓഫറുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയാം

2022 ഏപ്രിൽ മാസത്തില്‍ മികച്ച ഓഫറുകളുമായി രാജ്യത്തെ ഒന്നാംനിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി (Maruti Suzuki). കമ്പനിയുടെ അരീന മോഡൽ ലൈനപ്പിൽ 31,000 രൂപ വരെ വിലക്കിഴിവുള്ള ആകർഷകമായ ആനുകൂല്യങ്ങൾ പുറത്തിറക്കിയിതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആനുകൂല്യങ്ങൾ വാഗൺ ആർ, എസ് -പ്രെസോ, സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മോഡലുകളിൽ ക്യാഷ് ഡിസ്‍കൌണ്ടുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയുടെ രൂപത്തിൽ ലഭിക്കും. ഇതാ ഈ ഓഫറുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയാം.

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

മാരുതി സുസുക്കി വാഗൺ ആർ
31,000 രൂപ വരെ ലാഭിക്കാം

മാരുതി സുസുക്കി വാഗൺ ആർ അടുത്തിടെ ഡ്യുവൽ ജെറ്റ് എഞ്ചിനുകളും പുതിയ ഫീച്ചറുകളും കൂടുതൽ കളർ ഓപ്ഷനുകളും ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‍തിട്ടുണ്ട്. 1.0-ലിറ്റർ പെട്രോൾ, 1.2-ലിറ്റർ പെട്രോൾ എന്നിങ്ങനെ വാഗൺ R-ൽ നിങ്ങൾക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. ഇവ രണ്ടും മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭിക്കും. വാഗൺ ആറിന്റെ 1.0 ലിറ്റർ വേരിയന്റുകൾ 31,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്, അതേസമയം 1.2 ലിറ്റർ വേരിയന്റുകൾ 26,000 രൂപ വരെ ആനുകൂല്യങ്ങളിൽ ലഭ്യമാണ്. വിശാലമായ ഇന്റീരിയർ, ഇന്ധനക്ഷമതയുള്ള എൻജിനുകൾ, നഗരസൗഹൃദ ചലനാത്മകത എന്നിവയാണ് വാഗൺ ആറിന്റെ കരുത്ത്.

സിയാസുമായി മാരുതി കുതികുതിക്കുന്നു, ആറുവര്‍ഷത്തിനിടെ വിറ്റത് മൂന്നുലക്ഷം

മാരുതി സുസുക്കി എസ്-പ്രസോ
31,000 രൂപ വരെ ലാഭിക്കാം

എസ്-പ്രസോയുടെ എല്ലാ മാനുവൽ വേരിയന്‍റുകളും ക്യാഷ് ഡിസ്‌കൗണ്ട്, കോർപ്പറേറ്റ് ഓഫറുകൾ, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ ഉൾപ്പെടെ 31,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. അതേസമയം, എസ്-പ്രസോയുടെ എഎംടി വേരിയന്റുകൾക്ക് 16,000 രൂപ വരെ ആനുകൂല്യങ്ങളുണ്ട്. മികച്ച രീതിയില്‍ സജ്ജീകരിച്ച ക്യാബിനാണ് ഹാച്ച്ബാക്കിന്റെ കരുത്ത്. അതേസമയം,  എസ്-പ്രസോയുടെ സിഎൻജി വേരിയന്റുകളിൽ ഓഫറുകളൊന്നും ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഇതാ പുതിയ തലമുറയിലേക്ക് പ്രവേശിക്കുന്ന മൂന്ന് ജനപ്രിയ മാരുതി സുസുക്കി കാറുകൾ

മാരുതി സുസുക്കി സെലേറിയോ
26,000 രൂപ വരെ ലാഭിക്കാം

എഎംടി ഉൾപ്പെടെ എല്ലാ വേരിയന്റുകളിലും 26,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് പുതിയ സെലേറിയോ ലഭ്യമാകുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഗിയർബോക്‌സ് ഓപ്ഷനുകളോട് കൂടിയ 67hp, 1.0-ലിറ്റർ പെട്രോൾ എഞ്ചിനിനൊപ്പം ലഭ്യമാണ്. വിശാലവും മാന്യമായി സജ്ജീകരിച്ചതുമായ ക്യാബിനോടുകൂടിയ എളുപ്പത്തിൽ ഡ്രൈവ് ചെയ്യാവുന്ന ഒരു ഹാച്ച്ബാക്കാണ് പുതിയ സെലേറിയോ. നിലവിൽ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ കൂടിയാണ് ഇത്. എന്നിരുന്നാലും സെലേറിയോയുടെ ടോപ്പ്-സ്പെക്ക് വേരിയന്റുകൾ വളരെ വിലയുള്ളതാണ്.

2022 ബ്രെസ മാരുതിയുടെ ആദ്യ സിഎൻജി എസ്‌യുവിയാകും

മാരുതി സുസുക്കി സ്വിഫ്റ്റ്
25,000 രൂപ വരെ ലാഭിക്കാം

അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സുകളോട് കൂടിയ 90 എച്ച്പി, 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി സ്വിഫ്റ്റിന് കരുത്തേകുന്നത്. സുഗമവും മിതവ്യയമുള്ളതുമായ എഞ്ചിൻ, മികച്ച റൈഡും കൈകാര്യം ചെയ്യുന്നതിലെ അനായാസതയും കാരണം വളരെ ജനപ്രിയമായ ഒരു ഹാച്ച്ബാക്ക് ആയി സ്വിഫ്റ്റ് തുടരുന്നു. സ്വിഫ്റ്റിന്റെ എല്ലാ മാനുവൽ വേരിയന്റുകളും 25,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. എഎംടി വേരിയന്റുകൾക്ക് പരമാവധി 17,000 രൂപ വരെ ആനുകൂല്യങ്ങളുണ്ട്.

പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!

മാരുതി സുസുക്കി അൾട്ടോ 800
24,000 രൂപ വരെ ലാഭിക്കാം

നിലവിലെ തലമുറ മാരുതി സുസുക്കി ആൾട്ടോയ്ക്ക് ഏകദേശം ഒരു പതിറ്റാണ്ട് പഴക്കമുണ്ട്, എന്നാൽ ഇത് ഇന്ത്യയിൽ ബ്രാൻഡിന്റെ ശക്തമായ വിൽപ്പനക്കാരനായി തുടരുന്നു. ഒരേയൊരു 796 സിസി എഞ്ചിനും 5-സ്പീഡ് മാനുവൽ ഗിയർബോക്സും വാഗ്ദാനം ചെയ്യുന്ന ആൾട്ടോ പെട്രോൾ, സിഎൻജി രൂപങ്ങളിൽ വരുന്നു. വളരെ ഇടുങ്ങിയതും ചെറു കാറുമൊക്കെ ആണെങ്കിലും, ആൾട്ടോയുടെ വിലക്കുറവും താങ്ങാനാവുന്ന വിലയുമാണ് ആൾട്ടോയ്ക്കുള്ള മുഖ്യ ആകർഷണം. ആൾട്ടോ വാങ്ങുന്നവർക്ക് 24,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. അടിസ്ഥാന STD വേരിയന്റിന് 11,000 രൂപ വരെ മാത്രമേ ആനുകൂല്യങ്ങൾ ഉള്ളൂ.

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

മാരുതി സുസുക്കി ഡിസയർ
22,000 രൂപ വരെ ലാഭിക്കാം

സ്വിഫ്റ്റിന്റെ കോംപാക്റ്റ് സെഡാൻ സഹോദരനാണ് ഡിസയർ , 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുള്ള അതേ 90 എച്ച്പി, 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് ഇത് നൽകുന്നത്. സ്വിഫ്റ്റിനെപ്പോലെ, സുഖകരവും വിശാലവുമായ ക്യാബിൻ, സുഗമവും കാര്യക്ഷമവുമായ പെട്രോൾ എഞ്ചിൻ, മികച്ച റൈഡും ഹാൻഡ്‌ലിംഗ് ബാലൻസും ഡിസയറിനുമുണ്ട്. സ്വിഫ്റ്റിന്റെ മാനുവൽ വേരിയന്റുകൾക്ക് പരമാവധി 22,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണ്. അതേസമയം AMT വേരിയന്റുകൾക്ക് ഈ മാസം പരമാവധി 17,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

2022 Maruti Baleno Facelift : പുത്തന്‍ ബലേനോയില്‍ എന്തെല്ലാമെന്തെല്ലാം മാറ്റങ്ങളാണെന്നോ..!

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ
22,000 രൂപ വരെ ലാഭിക്കാം

മാരുതി സുസുക്കി പുതിയ ബ്രെസയുടെ ലോഞ്ചിനായി ഒരുങ്ങുമ്പോൾ , നിലവിലെ മോഡൽ ഈ മാസം 22,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിറ്റാര ബ്രെസ സുന്ദരവും ഇന്ധനക്ഷമതയുള്ളതുമായ ഒരു കോംപാക്റ്റ് എസ്‌യുവിയാണ്. വിശാലമായ ക്യാബിനും മികച്ച യാത്രാനുഭവവും പരിപാലനത്തിലെ എളുപ്പവുമൊക്കെ ഈ വാഹനത്തെ ജനപ്രിയമാക്കുന്നു. 

മനസുമാറി മാരുതി, പടിയിറക്കിയ ഈ വണ്ടികളെ തിരികെ വിളിക്കുന്നു!

പ്രത്യേകം ശ്രദ്ധിക്കുക. ഈ ഓഫറുകൾ ഓരോ നഗരത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. കൂടാതെ സ്റ്റോക്കിന്റെ ലഭ്യതയ്ക്ക് വിധേയവുമാണ്. കൃത്യമായ കിഴിവ് കണക്കിന് നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.

30 മാസത്തിനുള്ളിൽ രണ്ടര ലക്ഷം, വിൽപ്പന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി വെന്യു

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം