ബാറ്റില്‍ കൈ കൊണ്ട് തൊടാതെ പിച്ചില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തി ജോ റൂട്ട്, ഇതെന്ത് മാജിക്കെന്ന് ആരാധകര്‍

Published : Jun 06, 2022, 06:00 PM IST
ബാറ്റില്‍ കൈ കൊണ്ട് തൊടാതെ പിച്ചില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തി ജോ റൂട്ട്, ഇതെന്ത് മാജിക്കെന്ന് ആരാധകര്‍

Synopsis

ബാറ്റിംഗിനിടെ നോണ്‍ സ്ട്രൈക്കില്‍ എന്‍ഡില്‍ നില്‍ക്കുമ്പോള്‍ ബാറ്റില്‍ പിടിക്കാതെ പിച്ചില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തിയിരിക്കുന്ന ജോ റൂട്ടിന്‍റെ ബാറ്റന്‍റെ ദൃശ്യങ്ങളാണ് ആരാധകരെ ഇപ്പോള്‍ വിസ്മയിപ്പിക്കുന്നത്.

ലണ്ടന്‍:  ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ്(ENG vs NZ) ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒടുവില്‍ ഇംഗ്ലണ്ട് ജയിച്ചു കയറിയത് ജോ റൂട്ടിന്‍റെ(Je Root) അപരാജിത സെഞ്ചുറിക്കരുത്തിലായിരുന്നു. 115 റണ്‍സുമായി പുറത്താകാതെ നിന്ന റൂട്ട് 277 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചതിനൊപ്പം പതിനായിരം റണ്‍സ് ക്ലബ്ബിലുമെത്തി.

എന്നാല്‍ മത്സരത്തില്‍ ബാറ്റിംഗില്‍ മാത്രമായിരുന്നില്ല ജോ റൂട്ടിന്‍റെ മാജിക്ക്. ബാറ്റിംഗിനിടെ നോണ്‍ സ്ട്രൈക്കില്‍ എന്‍ഡില്‍ നില്‍ക്കുമ്പോള്‍ ബാറ്റില്‍ പിടിക്കാതെ പിച്ചില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തിയിരിക്കുന്ന ജോ റൂട്ടിന്‍റെ ബാറ്റന്‍റെ ദൃശ്യങ്ങളാണ് ആരാധകരെ ഇപ്പോള്‍ വിസ്മയിപ്പിക്കുന്നത്. ന്യൂസിലന്‍ഡിന്‍റെ കെയ്ല്‍ ജയ്മിസണ്‍ പന്തെറിയാനായി റണ്ണപ്പുമായി ക്രീസിലെത്തുന്നതിന് തൊട്ടുമുമ്പ് റണ്ണിനായി തയാറെടുക്കുന്ന ജോ റൂട്ട് കുത്തി നിര്‍ത്തിയ ബാറ്റില്‍ പിടിച്ച് ഓടാന്‍ തുടങ്ങുന്നതാണ് ദൃശ്യം.

100ഉം 10000ഉം ഒന്നിച്ച്; ജോ റൂട്ടിന്‍റെ മാന്ത്രിക ഇന്നിംഗ്‌‌സിനെ വാഴ്‌ത്തി ക്രിക്കറ്റ് ലോകം

ഇതെങ്ങനെ സാധിക്കുന്നു എന്നതാണ് ആരാധകരുടെ ചോദ്യം. ബാറ്റിംഗിലെന്നപോലെ റൂട്ട് ശരിക്കും മജിഷ്യനാണോ എന്നും അവര്‍ ചോദിക്കുന്നു. എന്നാല്‍ റൂട്ടിന്‍റെ ബാറ്റിന് മറ്റ് ബാറ്റര്‍മാരുടെ ബാറ്റിനെക്കാള്‍ പരന്ന എഡ്ജുകളുള്ളതിനാലാണ് ഇത്തരത്തില്‍ കുത്തി നിര്‍ത്താന്‍ കഴിയുന്നതെന്നാണ് ഒരുവിഭാഗം ആരാധകരുടെ വിശദീകരണം.

സച്ചിന്‍റെ റണ്‍മല ജോ റൂട്ട് കീഴടക്കും; പ്രവചനവുമായി ഓസീസ് മുന്‍ നായകന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഗൗതം ഗംഭീറിന്‍റെ ആ തീരുമാനം', തുറന്നു പറഞ്ഞ് ഉത്തപ്പയും സ്റ്റെയ്നും
'മികച്ച തുടക്കത്തിനായി എല്ലായ്പ്പോഴും അഭിഷേകിനെ ആശ്രയിക്കാനാവില്ല', തോല്‍വിക്കൊടുവില്‍ തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്