വാലറ്റത്ത് ഇന്ത്യക്ക് ഭീഷണിയുയര്‍ത്തിയിരുന്ന നീല്‍ വാഗ്‌നറെയാണ് ജഡേജ പുറത്താക്കിയത്. പിന്നാലെ ജഡേജക്ക് എക്കാലത്തെയും ഫീല്‍ഡര്‍ എന്ന വിശേഷണവുമായി ആരാധകര്‍ രംഗത്തെത്തി.

ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെടുത്ത വണ്ടര്‍ ക്യാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് മേശകളിലെ ചര്‍ച്ചാവിഷയം. വാലറ്റത്ത് ഇന്ത്യക്ക് ഭീഷണിയുയര്‍ത്തിയിരുന്ന നീല്‍ വാഗ്‌നറെയാണ് ജഡേജ പറന്ന് പുറത്താക്കിയത്. പിന്നാലെ ജഡേജക്ക് 'എക്കാലത്തെയും മികച്ച ഫീല്‍ഡര്‍' എന്ന വിശേഷണവുമായി ആരാധകര്‍ രംഗത്തെത്തി.

Read more: എക്കാലത്തെയും മികച്ച ക്യാച്ചുകളിലൊന്ന്! മത്സരം മാറ്റിമറിച്ച് ജഡേജയുടെ പറക്കല്‍- വീഡിയോ

കെയ്‌ല്‍ ജമൈസണും നീല്‍ വാഗ്‌നറും ചേര്‍ന്ന് ഇന്ത്യക്ക് തലവേദന സൃഷ്‌ടിക്കവെയാണ് ജഡേജ സൂപ്പര്‍മാനായി അവതരിച്ചത്. മുഹമ്മദ് ഷമി എറിഞ്ഞ 72-ാം ഓവറിലെ അവസാന പന്തില്‍ വാഗ്‌നറെ ജഡേജ പറന്നുപിടിക്കുകയായിരുന്നു. വാഗ്‌നര്‍ 41 പന്തില്‍ 21 റണ്‍സെടുത്തു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

Read more: രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം; വീണ്ടും നാണംകെട്ട് കോലി