സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയാണ് കേരളത്തിന്‍റെ ജയം അനായാസമാക്കിയത്. 85 പന്തില്‍ 107 റണ്‍സെടുത്ത ഉത്തപ്പ 10 ഫോറും നാലും സിക്സും പറത്തി.

ബാംഗ്ലൂര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ ഒഡീഷക്കെതിരെ കേരളത്തിന് 34 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 45 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തപ്പോള്‍ കേരളം 38.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തുനില്‍ക്കെ മഴമൂലം കളി നിര്‍ത്തിവെച്ചു.

Add Asianetnews as a Preferred SourcegooglePreferred

പിന്നീട് മത്സരം പുനരാരംഭിക്കാന്‍ കഴിയാതിരുന്നതോടെ വി ജയദേവന്‍ മഴനിയമപ്രകാരം കേരളം 34 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സ്കോര്‍ ഒഡീഷ 45 ഓവറില്‍ 258/8, കേരളം 38.2 ഓവറില്‍ 233/4.

സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയാണ് കേരളത്തിന്‍റെ ജയം അനായാസമാക്കിയത്. 85 പന്തില്‍ 107 റണ്‍സെടുത്ത ഉത്തപ്പ 10 ഫോറും നാലും സിക്സും പറത്തി.

വിഷ്ണു വിനോദ്(24 പന്തില്‍ 28), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(40), വത്സല്‍ ഗോവിന്ദ്(29*), മുഹമ്മദ് അസറുദ്ദീന്‍(23*) എന്നിവരും കേരളത്തിനായി തിളങ്ങിയപ്പോള്‍ സഞ്ജു സാംസണ്‍(4) നിരാശപ്പെടുത്തി. തിങ്കളാഴ്ച ഉത്തര്‍പ്രദേശുമായാണ് കേരളത്തിന്‍റെ രണ്ടാം മത്സരം.