Asianet News MalayalamAsianet News Malayalam

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: സന്നാഹത്തിൽ തിളങ്ങി ജഡേജ, പന്ത്, സിറാജ്

സന്നാഹത്തിന്റെ ആദ്യദിനം 94 പന്തിൽ 121 റൺസടിച്ച റിഷബ് പന്താണ് ബാറ്റിം​ഗിൽ തിളങ്ങിയത്. ശുഭ്മാൻ ​ഗിൽ 85 റൺസടിച്ചു. ഈ മാസം മൂന്നിന് സതാംപ്ടണിലെത്തിയ ഇന്ത്യൻ ടീം ക്വാറന്റീനിലാണ്.

WTC Final Ravindra Jadeja, Rishabh Pant and Muhammed Siraj shines Team India's intra-squad match
Author
Southampton, First Published Jun 14, 2021, 2:10 PM IST

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ടീം അം​ഗങ്ങൾ തമ്മിലുള്ള സന്നാഹ മത്സരത്തിൽ ബാറ്റിം​ഗിൽ തിളങ്ങി രവീന്ദ്ര ജഡേജ. പരിശീലന മത്സരത്തിന്റെ മൂന്നാം ദിനം 74 പന്തിൽ 54 റൺസടിച്ചാണ് ജഡേജ ബാറ്റിം​ഗിൽ തിളങ്ങിയത്. രണ്ടാം ദിനം ബൗളിം​ഗിൽ മൂന്നു വിക്കറ്റുമായി ജഡേജ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തു.

സന്നാഹത്തിന്റെ ആദ്യദിനം 94 പന്തിൽ 121 റൺസടിച്ച റിഷബ് പന്താണ് ബാറ്റിം​ഗിൽ തിളങ്ങിയത്. ശുഭ്മാൻ ​ഗിൽ 85 റൺസടിച്ചു. ഈ മാസം മൂന്നിന് സതാംപ്ടണിലെത്തിയ ഇന്ത്യൻ ടീം ക്വാറന്റീനിലാണ്. 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയശേഷം ഇന്ത്യൻ ടീം 18ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാനിറങ്ങും.

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചാണ് ന്യൂസിലൻഡ് ഫൈനലിനിറങ്ങുന്നത്. ഇം​ഗ്ലീഷ് സാഹചര്യങ്ങലുമായി പൊരുത്തപ്പെട്ടാൻ കൂടുതൽ സമയം ലഭിച്ച ന്യൂസിലൻഡിന് ഫൈനലിൽ മുൻതൂക്കം ലഭിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഇന്ത്യൻ ടീം ക്വാറന്റീനിൽ കഴിയുമ്പോൾ തന്നെ സന്നാഹമത്സരം കളിക്കാന്ഡ തയാറായത്. ഇം​ഗ്ലണ്ടിനെതിരായ പരമ്പര ജയത്തോടെ ന്യൂസിലൻഡ് ഇന്ത്യയെ പിന്തള്ളി ഐസിസി ടെസ്റ്റ് റാങ്കിം​ഗിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios