മെട്രോ സ്റ്റേഷനടിയിൽ നിന്നും 3 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; കൊടും കുറ്റവാളി ദീപക് വർമ്മ വെടിയേറ്റു മരിച്ചു

Published : Jun 07, 2025, 02:12 AM IST
lucknow crime news alambagh child rape encounter deepak verma up police

Synopsis

ഉത്തർപ്രദേശിൽ രണ്ടരവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ലക്നൗവിൽ നിരവധി കേസുകളിൽ പ്രതിയായ ദീപക് വർമ്മയാണ് കൊല്ലപ്പെട്ടത്.

ലഖ്നൗ: ഉത്തർപ്രദേശിൽ രണ്ടരവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ലക്നൗവിൽ നിരവധി കേസുകളിൽ പ്രതിയായ ദീപക് വർമ്മയാണ് കൊല്ലപ്പെട്ടത്. പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഇന്നലെയാണ് ആലംബാ​ഗ് മെട്രോസ്റ്റേഷന് സമീപം അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിരയാക്കിയത്. പിന്നീട് പാലത്തിന് താഴെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ​ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ കണ്ടെത്തി. നഗരമധ്യത്തിൽ നടന്ന സംഭവം നാട്ടുകാരിൽ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. അന്വേഷണത്തിൽ പ്രതി ബൈക്കിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

പിന്നാലെ പൊലീസ് 5 പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ തുടങ്ങിയിരുന്നു. ഇന്ന് പുലർച്ചെ പ്രതിയെ ദേവി ഖേഡ മേഖലയിൽ കണ്ടെത്തി. കീഴടങ്ങാനാവശ്യപ്പെട്ടപ്പോൾ പ്രതി പൊലീസിനുനേരെ വെടിയുതിർത്തുവെന്നും പൊലീസ് അറിയിച്ചു. പോലീസ് തിരിച്ച് വെടിയുതിർത്തപ്പോൾ പ്രതിക്ക് നെഞ്ചിൽ രണ്ട് തവണ വെടിയേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചെന്നും ലക്നൗ ഡിസിപി പറഞ്ഞു.

ന​ഗരത്തിൽ നേരത്തെ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട 24 കാരനായ ദീപക് വർമ. പീഡന കേസിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ​ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി. ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്