Pocso Case|കൊച്ചിയില്‍ കാമുകിയുടെ മകളെ പീഡിപ്പിച്ച 46കാരന് ജീവപരന്ത്യവും കഠിനതടവും

By Web TeamFirst Published Nov 13, 2021, 10:49 AM IST
Highlights

ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് അടക്കം ലഭിച്ച 10 വർഷം കഠിനതടവാണ് പ്രതി ആദ്യം അനുഭവിക്കേണ്ടത്. ഇളയ പെണ്‍കുട്ടിയാണ് പീഡനവിവരം അധ്യാപകരോട് പറഞ്ഞത്.

കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച (Raping girlfriends daughter) യുവാവിന് കടുത്ത ശിക്ഷയുമായി കോടതി. മട്ടാഞ്ചേരി സ്വദേശിയും നാല്‍പ്പത്തിയാറുകാരനുമായ ക്ലമന്‍റിനാണ് പോക്സോ(Pocso ) കോടതി ജീവപര്യന്തം തടവിനു മുന്നോടിയായി 10 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും വിധിച്ചത്. 15 വയസുള്ള സഹോദരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിക്കുന്നത് പുറത്തുറയാനൊരുങ്ങിയ 12 വയസുകാരിയെ മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. രണ്ടു കേസിലുമായി 36 വർഷം കഠിന തടവും ജീവപര്യന്തവുമാണു പ്രതി അനുഭവിക്കേണ്ടതെങ്കിലും 36 വർഷത്തെ തടവ് ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതിയാകും. 

ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് അടക്കം ലഭിച്ച 10 വർഷം കഠിനതടവാണ് പ്രതി ആദ്യം അനുഭവിക്കേണ്ടത്. ഇളയ പെണ്‍കുട്ടിയാണ് പീഡനവിവരം അധ്യാപകരോട് പറഞ്ഞത്. അതുവഴിയാണ് പീഡനവിവരം പൊലീസ് അറിയുന്നത്. കോടതി ചുമത്തിയ പിഴത്തുക കുറ്റകൃത്യത്തിന് ഇരയായ പെൺകുട്ടികൾക്കു നൽകണം. മരട് പൊലീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പോക്സോ കോടതി ജഡ്ജി കെ.സോമനാണു  പ്രതിക്കു ശിക്ഷ വിധിച്ചത്. 

സമാനമായ സംഭവത്തില്‍ പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ കാണിച്ചുകൊടുക്കുകയും സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്ത പിതാവിനെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. പ്രതിയുടെ മൊബൈൽ ഫോണിൽ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നിരവധി അശ്ലീല വീഡിയോകൾ ഡൌൺലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തിട്ടുണ്ട്.

പോക്സോ കേസ് വിദഗ്ധനായ പൊലീസുകാരന്‍ 8 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ്

റിട്ടയര്‍ഡ് എസ്ഐയും കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പാണ് എട്ടുവയസുകാരിയായ പെൺകുട്ടിയെ പ്രതി പീഡനത്തിരയാക്കിയത്. പ്രതിയുടെ വീട്ടില്‍വച്ചും വീടിന് സമീപത്തെ ഷെഡില്‍ വച്ചും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൈല്‍ഡ് ലൈനിനോടാണ് പെൺകുട്ടി മൊഴി നല്‍കിയത്. തുടർന്ന് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് ഫറോക്ക് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. സർവീസിലിരിക്കെ പോക്സോ കേസുകളടക്കം ജില്ലയില്‍ രജിസ്റ്റർ ചെയ്ത പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് ഉണ്ണി. കേസുമായി ബന്ധപ്പെട്ട കോടതിയില്‍ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്നതിലും ഇയാൾ വിദഗ്ധനായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

click me!