അൻപത്തിരണ്ടുകാരൻ മരിച്ചത് വീട്ടുകാരുടെ പരിചരണത്തിലെ വീഴ്ച്ച മൂലമെന്ന പരാതി

By Web TeamFirst Published Sep 27, 2022, 4:15 AM IST
Highlights

ഏറെ നാളായി കിടപ്പിലായിരുന്ന ജോസഫിനെ കഴിഞ്ഞ ദിവസം ഇരവിപുരം പള്ളി വികാരിയാണ് അവശനിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.

കൊല്ലം:  ഇരവിപുരത്ത് കിടപ്പുരോഗിയായ അൻപത്തിരണ്ടുകാരൻ മരിച്ചത് വീട്ടുകാരുടെ പരിചരണത്തിലെ വീഴ്ച്ച മൂലമെന്ന പരാതിയുമായി നാട്ടുകാർ.  വള്ളക്കടവ് സുനാമി ഫ്ളാറ്റിലെ ജോസഫിന്‍റെ മരണത്തിലാണ് ആക്ഷേപം. അതേസമയം അടിസ്ഥാന രഹിതമായ ആരോപണമെന്നാണ് ജോസഫിന്റെ കുടുംബത്തിന്റെ പ്രതികരണം.

ഏറെ നാളായി കിടപ്പിലായിരുന്ന ജോസഫിനെ കഴിഞ്ഞ ദിവസം ഇരവിപുരം പള്ളി വികാരിയാണ് അവശനിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. വൈദികന്‍റെ നിര്‍ദേശപ്രകാരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ഞായറാഴ്ച്ച വൈകിട്ട് മരിച്ചു. 

ഇതോടെയാണ് കുടുംബാംഗങ്ങൾക്കെതിരെ ആരോപണവുമായി നാട്ടുകാരെത്തിയത്. ജോസഫിന് ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജോസഫിന്‍റെ ഭാര്യ ലില്ലിയും ഇളയമകനും വിദേശത്താണ്. 

മൂത്ത മകൻ ജസ്റ്റിനായിരുന്നു അച്ഛനെ പരിപാലിച്ചിരുന്നത്. താൻ കൃത്യമായി ഭക്ഷണം നൽകിയിരുന്നുവെന്നും അച്ഛൻ കഴിച്ചിരുന്നില്ലെന്നുമാണ് ജസ്റ്റിൻ പറയുന്നത്. മകൻ ഭക്ഷണം നൽകാതിരുന്നതുകൊണ്ടാണ് ജോസഫ് മരിച്ചതെന്ന നാട്ടുകാരുടെ ആരോപണം ഇരവിപുരം പള്ളി വികാരിയും തള്ളി.

അതേസമയം, ജോസഫ് വൃക്കരോഗിയായിരുന്നുവെന്നും മാനസിക രോഗത്തിനുള്ള മരുന്ന് കഴിച്ചിരുന്നുയാളാണെന്നുമാണ് സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട്.

ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തില്ല, അസഭ്യവര്‍ഷം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും അമ്മയും ജീവനൊടുക്കി

എകെജി സെന്റർ ആക്രമണം: ആരുമറിയാതെ ജിതിനെ തെളിവെടുപ്പിനെത്തിച്ചു, ടീ ഷർട്ട് കായലിലെറിഞ്ഞെന്ന് പ്രതി

click me!