Asianet News MalayalamAsianet News Malayalam

പാറ്റൂരിലെ ഗുണ്ടാ ആക്രമണം: ഓംപ്രകാശിന്‍റെ ഫ്ലാറ്റിന്‍റെ പാര്‍ക്കിംഗില്‍ അക്രമിസംഘത്തിന്‍റെ കാര്‍ കണ്ടെത്തി

ദിവസങ്ങള്‍ക്ക് മുമ്പാണ് പാറ്റൂരിൽ വെച്ച് ബിൽഡേഴ്സ് ഉടമ നിധിനെ ഓംപ്രകാശ് അടക്കം എട്ടുപേർ ചേർന്ന് ആക്രമിച്ചത്. 

car in which the gang travelled who attacked another team found in pattoor
Author
First Published Jan 12, 2023, 4:37 PM IST

തിരുവനന്തപുരം: പാറ്റൂർ ഗുണ്ടാ ആക്രമണത്തിൽ അക്രമിസംഘം സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തി. ഗുണ്ടാ നേതാവ് ഓം പ്രകാശ് താമസിക്കുന്ന ഫ്ലാറ്റിന്‍റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് കാർ കണ്ടെത്തിയത്. ഇതോടെ പാറ്റൂർ ആക്രമണത്തിൽ ഓംപ്രകാശിന്‍റെ പങ്ക് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഓം പ്രകാശിന്‍റെ ഡ്രൈവർ ഇബ്രാഹിം റാവുത്തറുമായി തെളിവെടുത്തു. മറ്റൊരു പ്രതി സൽമാന്‍റെ അച്ഛന്‍റെ പേരിലുള്ളതാണ് കാർ.

തലസ്ഥാനത്ത് കുപ്രസിദ്ധി ആര്‍ജിച്ച ഗുണ്ടാനേതാവാണ് ഓം പ്രകാശ്. എന്നാല്‍ സമീപകാലത്ത് അക്രമസംഭവങ്ങളിലൊന്നും ഓം പ്രകാശ് സജീവമായിരുന്നില്ല. അപ്രാണി കൃഷ്ണകുമാർ വധക്കേസിലെ ജയിൽ ശിക്ഷക്ക് ശേഷം ഓം പ്രകാശ് നേരിട്ടൊരു അക്രമത്തിനിറങ്ങിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പാറ്റൂരിൽ വെച്ച് ബിൽഡേഴ്സ് ഉടമ നിധിനെ ഓം പ്രകാശ് അടക്കം എട്ടുപേർ ചേർന്ന് ആക്രമിച്ചത്. 

ഓം പ്രകാശും നിധിനും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ചേരിതിരിഞ്ഞുള്ള ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. നിധിന്‍റെ കീഴിലും ഗുണ്ടാ സംഘം പ്രവർത്തിക്കുന്നുണ്ട്. നിധിനും സുഹത്തുക്കളായ പ്രവീണ്‍, ടിറ്റു ശേഖർ, ആദിത്യ എന്നിവർ ഇന്നോവ വാഹനത്തിൽ സ‌ഞ്ചരിക്കുമ്പോഴാണ് ഓം പ്രകാശിന്‍റെ കൂട്ടത്തിലുള്ള ആരിഫിന്‍റെ നേതൃത്വത്തിൽ വാഹനം തടഞ്ഞ് ആക്രമിച്ചത്. സംഘത്തിൽ ഓം പ്രകാശമുണ്ടായിരുന്നുവെന്ന നിധിൻെറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഓം പ്രകാശിനെ എട്ടാം പ്രതിയാക്കി കേസെടുത്തത്. നിധിനെയം സംഘത്തെയും വെട്ടിയ ശേഷം അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios