
ബെംഗളുരു: കർണാടകയിലെ (Karnataka) മണിപ്പാലിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി (Engineering College Student) കാമുകിയെ ട്രോളി ബാഗിൽ ഒളിപ്പിച്ച് ഹോസ്റ്റലിന് (Hostel) അകത്ത് കടത്താൻ ശ്രമിക്കുന്നതിന് മുമ്പ് ഹോസ്റ്റൽ കെയർടേക്കറുടെ കൈയിൽ കുടുങ്ങി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഇരുവരുടെയും മുഴുവൻ പദ്ധതികളും ഒരു വിദ്യാർത്ഥി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തിനാണ് വലിയതും ഭാരമേറിയതുമായ ലഗേജ് കൊണ്ടുപോകുന്നതെന്ന് കെയർടേക്കർ വിദ്യാർത്ഥിയോട് ചോദിച്ചു.
താൻ ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങൾ അതിലുണ്ടെന്ന് വിദ്യാർത്ഥി പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു. ഇത് കെയർടേക്കറുടെ സംശയം ബലപ്പെടുത്തി. അതിനാൽ, ട്രോളി ബാഗിനുള്ളിൽ എന്താണെന്ന് കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാധനങ്ങൾ പെട്ടന്ന് പൊട്ടുന്നതാണെന്ന് പറഞ്ഞ് വിദ്യാർത്ഥി കെയർടേക്കറെ തടയാൻ ശ്രമിച്ചെങ്കിലും കെയർടേക്കർ വഴങ്ങിയില്ല.
ട്രോളി ബാഗ് അഴിച്ചപ്പോൾ ബാഗിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന പെൺകുട്ടിയെ കണ്ടെത്തി. അവൾ കോളേജിലെ വിദ്യാർത്ഥിനിയും നർത്തകിയുമായിരുന്നുവെന്ന് സംഭവത്തിന്റെ ദൃക്സാക്ഷിയായ വിദ്യാർത്ഥി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ആൺകുട്ടിയെയും പെൺകുട്ടിയെയും ഹോസ്റ്റലിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam