
ആലപ്പുഴ: മാവേലിക്കര അടഞ്ഞു കിടന്ന വീട്ടില്‍ മോഷണം (Theft) നടത്തിയ ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍ (Arrest). തറിക്വില്‍ ഗാസി (25), ഷാഹിന്‍ മണ്ഡല്‍ (31) എന്നിവരാണ് അറസ്റ്റിലായത്. 26നു രാത്രി ഒന്നിന് എസ്‌ഐ വര്‍ഗീസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് (Police) സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് സൈക്കിളിലെത്തിയ പ്രതികള്‍ കുടുങ്ങിയത്. സഞ്ചിയില്‍നിന്ന് നിലവിളക്ക്, കിണ്ടി, താലം, കൈവിളക്ക് എന്നീ ഓട്ടുപകരണങ്ങളും ചുറ്റിക, കമ്പി തുടങ്ങിയവയും കണ്ടെത്തി. കുന്നംനമ്പ്യാര്‍ വില്ലയില്‍ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്തു പൂജാമുറിയില്‍നിന്ന് മോഷ്ടിച്ചതാണ് ഓട്ടുപകരണങ്ങളെന്ന് പ്രതികള്‍ സമ്മതിച്ചു. ഉടമസ്ഥന്‍ ദില്ലിയിലായതിനാല്‍ വീട് അടഞ്ഞു കിടക്കുകയാണ്.
കാറുമായി കൂട്ടിയിടിച്ച് ബസിന് മുന്നിലേക്ക് തെറിച്ചുവീണു യുവാവിന് ദാരുണാന്ത്യം
ഇടുക്കി: നെടുങ്കണ്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. സന്യാസിയോട സ്വദേശി ജിമ്മി ജോര്‍ജാണ് മരിച്ചത്. ജിമ്മി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ പത്ത് മണിയോടെ നെടുങ്കണ്ടം എസ്എന്‍ഡിപി ജങ്്ഷനിലാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന കാറില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജിമ്മി സ്‌കൂട്ടിയില്‍ തെറിച്ച് ബസില്‍ ഇടിച്ചു. ഉടന്‍ തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കനായില്ല. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നെടുങ്കണ്ടം കിഴക്കേ കവലയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam