പുന്നപ്രയിൽ സിപിഎം ലോക്കൽ സമ്മേളനത്തിന് പിന്നാലെ സംഘർഷം: ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് പേർക്ക് പരിക്ക്

Published : Nov 23, 2021, 12:03 AM IST
പുന്നപ്രയിൽ സിപിഎം ലോക്കൽ സമ്മേളനത്തിന് പിന്നാലെ സംഘർഷം: ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് പേർക്ക് പരിക്ക്

Synopsis

പുന്നപ്രയിൽ സിപിഎം ലോക്കൽ സമ്മേളനത്തിലെ തർക്കത്തെ തുടർന്ന് വീടുകയറിയുള്ള ആക്രമണത്തിൽ ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് പേർക്ക് പരിക്ക്. സമ്മേളനത്തിൽ വിമത വിഭാഗത്തെ പിന്തുണയ്ക്കാത്തതിനാണ് മർദ്ദിച്ചതെന്ന് പരിക്കേറ്റവർ പറയുന്നു

ആലപ്പുഴ: പുന്നപ്രയിൽ സിപിഎം ലോക്കൽ സമ്മേളനത്തിലെ തർക്കത്തെ തുടർന്ന് വീടുകയറിയുള്ള ആക്രമണത്തിൽ ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് പേർക്ക് പരിക്ക്. സമ്മേളനത്തിൽ വിമത വിഭാഗത്തെ പിന്തുണയ്ക്കാത്തതിനാണ് മർദ്ദിച്ചതെന്ന് പരിക്കേറ്റവർ പറയുന്നു. അതേസമയം, സംഭവം നടന്ന് രണ്ട് ദിവസം ആകുമ്പോഴും പൊലീസ് കേസ് എടുക്കാത്തതിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന, പുന്നപ്ര തെക്ക് ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക വിഭാഗം പരാജയപ്പെട്ടു. ബദൽ പാനൽ കമ്മിറ്റി പിടിച്ചു. അന്ന് മുതൽ പാർട്ടിക്കുള്ളിൽ പ്രാദേശികമായി തർക്കം രൂക്ഷമാണ്. ഇതിനു പിന്നാലെയാണ്, ഔദ്യോഗിക വിഭാഗത്തിന് ഒപ്പം നിലയുറപ്പിച്ചതിന്‍റെ പേരിൽ ഫ്രെഡിക്കും ജാക്സണനും മർദ്ദനമേറ്റത്.

അരക്കോടി മുടക്കി വ്യവസായ പ്രമുഖന്റെ വീടിന് 'പിഡബ്ല്യൂഡി മതിൽ', റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രി

നാല് ലോക്കൽ കമ്മിറ്റി അംഗങ്ങ‌ൾ ഉൾപ്പെടെ ആറംഗം സംഘം, മാരകായുധങ്ങളുമായി മർദ്ദിച്ചെന്നാണ് ഇവർ പറയുന്നത്.  പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് മൊഴി എടുത്തെങ്കിലും കേസ് എടുത്തിട്ടില്ല. , വിഭാഗഗീയത രൂക്ഷമാകാതിരിക്കാൻ പാർട്ടി നേതൃത്വം ഇടപെട്ട് അനുനയ നീക്കങ്ങൾ നടത്തുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്