Asianet News MalayalamAsianet News Malayalam

ഓണക്കിറ്റ്: ഇതുവരെ 90.81 ശതമാനം കാര്‍ഡുടമകള്‍ കിറ്റ് കൈപ്പറ്റി,84,01,328 കിറ്റുകള്‍ വിതരണം ചെയ്തു

കിറ്റ് വിതരണം ഇന്ന് വൈകുന്നേരം 8 മണിക്ക് അവസാനിപ്പിക്കും.റേഷന്‍ വ്യാപാരികള്‍ക്ക് ഉത്സവബത്ത നല്‍കുന്നതിനുള്ള ഉത്തരവ്  പുറപ്പെടുവിച്ചുവെന്നും ഭക്ഷ്യമന്ത്രി

more than 84 lakh onam kit distributed says food minister
Author
First Published Sep 7, 2022, 1:55 PM IST

തിരുവനന്തപുരം:ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം സുഗമമായി നടന്ന് വരുന്നു. ഇന്ന് വൈകിട്ട് 6 മണിക്ക് കിറ്റ് വിതരണം അവസാനിപ്പിക്കും. ഇതുവരെ 84,01,328 ലക്ഷം കിറ്റുകള്‍  റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്തിട്ടുണ്ട്. AAY വിഭാഗത്തില്‍‍ 96.96 ശതമാനവും PHH വിഭാഗത്തില്‍ 97.56 ശതമാനവും NPS വിഭാഗത്തില്‍ 91.69 ശതമാനവും NPNS വിഭാഗത്തില്‍ 80.45 ശതമാനം കാര്‍ഡുടമകള്‍ കിറ്റുകള്‍ കൈപ്പറ്റി.

 ആകെ 90.81 ശതമാനം കാര്‍ഡുടമകള്‍ കിറ്റ് കൈപ്പറ്റി.കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികളുടെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിച്ചുവരുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.. പോര്‍ട്ടബിലിറ്റി സംവിധാനം കഴിഞ്ഞ 4-ാം തിയതി മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ചില കടകളിലേയ്ക്ക് കൂടുതല്‍ കാര്‍ഡുടമകള്‍ എത്തിച്ചേരുന്നതിനാല്‍ കിറ്റുകള്‍ തീര്‍ന്ന് പോകുന്നത് സ്വാഭാവികമാണ്. അത്തരം എ.ആര്‍.ഡി കള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് കിറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം 8 മണിവരെ കിറ്റിനായി എത്തുന്ന എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് നല്‍കുന്നതിനുള്ള സംവിധാനം സജ്ജമാണ്.. കിറ്റ് വിതരണം ഇന്ന് വൈകുന്നേരം 8 മണിവരെ ആയിരിക്കും..റേഷന്‍ വ്യാപാരികള്‍ക്ക് ഉത്സവബത്ത നല്‍കുന്നതിനുള്ള ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരി നൽകാതെ ജനങ്ങളെ സർക്കാർ കബളിപ്പിക്കുകയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബി പി എൽ കാർക്ക് നൽകേണ്ട ഓണക്കിറ്റ് 60% കടകളിലും കിട്ടാനില്ല. വെള്ളക്കാർഡ്‌ കാർക്ക് നൽകേണ്ട 10kg കിലോ അരിയിൽ വെറും രണ്ട് കിലോ മാത്രമാണ് നൽകുന്നത്. അതാകട്ടെ അര കിലോ പച്ചരിയും മുക്കാൽ കിലോ വീതം വെള്ള അരിയും പുഴക്ക് അരിയുമാണ് നൽകുന്നത്. അതായത് രണ്ട് കിലോ അരി വാങ്ങാൻ മൂന്ന് സഞ്ചിയുമായി വേണം പോകാനെന്നും ചെന്നിത്തല ചൂണ്ടികാട്ടി.

ഓരോ മാസവും വിതരണം ചെയ്യുന്ന പത്ത് കിലോ അരി കഴിഞ്ഞ മാസം 8 കിലോ മാത്രമാണ് നൽകിയത് യഥാർത്ഥത്തിൽ കഴിഞ്ഞ മാസത്തിന്‍റെ ബാലൻസ് ആയ രണ്ട് കിലോയാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. ഓണമായിട്ട് പോലും ഈ മാസത്തെ 10 കിലോ അരി വിതരണം ചെയ്ത് തുടങ്ങിട്ടില്ല. ഇനി ഓണത്തിന് എ പി എൽ വിഭാഗങ്ങൾക്ക് സബ്സിഡി നിരക്കിൽ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച 10 കിലോ സ്പെഷ്യൽ അരി 70% റേഷൻ കടകളിലും കിട്ടാനില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios