കടക്കെണിയിലായ സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും; 2 പേര്‍ അറസ്റ്റില്‍

By Web TeamFirst Published Feb 27, 2022, 10:16 AM IST
Highlights

 2016ല്‍ പുറത്തിറങ്ങിയ വൈഡ്യൂര്യം എന്ന സിനിമയുടെ നിര്‍മാതാവ്  വിൽസണ് എതിരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

കടക്കെണിയിലായ സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും (Shooting) ഗുണ്ടാ ആക്രമണവും (Goonda Attack). കോഴിക്കോട് നന്‍മണ്ടയിലാണ്  സിനിമ നിര്‍മ്മാതാവിനു നേരെ  വെടിവെപ്പും ഗുണ്ടാ ആക്രമണവുമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. 2016ല്‍ പുറത്തിറങ്ങിയ വൈഡ്യൂര്യം എന്ന സിനിമയുടെ നിര്‍മാതാവ്  വിൽസണ് (Film producer Wilson) എതിരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടിയത്തൂർ സ്വദേശികളായ ഷാഫി,മുനീർ എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.  സാമ്പത്തിക ബാധ്യത മൂലം വിൽസൺ വീട് ഈടുവച്ച് വായ്പയെടുത്തിരുന്നു. ലേലത്തിൽ പോയ വീട് ഒഴിയാൻ  വൈകിയതാണ് കാരണമെന്ന് നാട്ടുകാർ പറയുന്നത്. വെടിയൊച്ച കേട്ട് നാട്ടുകാരാണ് പൊലീസിന് വിവരം നൽകിയത്. 2010ല്‍ സിനിമ നിര്‍മിക്കാന്‍ രണ്ട് കോടിയിലധികമാണ് വില്‍സണ് ചെലവായത്.

വായ്പയ്ക്ക് ഈടായി സ്ഥലമാണ് വില്‍സണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ പ്രശ്നം കോടതിയിലെത്തുകയും കോടതി വിധി കഴിഞ്ഞ ദിവസം വില്‍സണ് എതിരെ വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീടൊഴിഞ്ഞ് പോകാന്‍ സ്ഥലമില്ലാതിരുന്ന നിര്‍മ്മാതാവിനും കുടുംബത്തിനുമാണ് ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടി വന്നത്.


സിഐഎസ്എഫിന്‍റെ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തിൽ നിന്ന് വെടിയേറ്റ കുട്ടി മരിച്ചു
തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ സി ഐ എസ് എഫിന്‍റെ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തിൽ നിന്ന്  വെടിയേറ്റ 11-കാരൻ മരിച്ചു. പുതുക്കോട്ട  നാർത്താമലൈ സ്വദേശി കലൈസെൽവന്‍റെ മകൻ പുകഴേന്തിയാണ് മരിച്ചത്. പുതുക്കോട്ട അമ്മഛത്രം പഞ്ചായത്തിലെ സിഐഎസ്എഫ് സ്‌നൈപ്പർ പരിശീലന കേന്ദ്രത്തിലാണ് സംഭവം. തഞ്ചാവൂ‍ർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്.

ഗുജറാത്ത് തീരത്തിനടുത്ത് പാക് വെടിവെപ്പ്, ഇന്ത്യൻ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു
ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യ - പാക് സമുദ്രാതിർത്തിയ്ക്ക് സമീപം ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്‍റെ വെടിവെപ്പ്. ആക്രമണത്തിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇന്ത്യൻ ബോട്ട് പാക് നാവികസേന പിടിച്ചെടുത്തുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെ പാക് സേന തടഞ്ഞുവച്ചിരിക്കുകയാണെന്നും വിവരമുണ്ട്. 

പെണ്‍മക്കളുടെ വിവാഹം നടത്തി, കടം കയറി, ബസ് ഷെല്‍ട്ടറില്‍ കഴിഞ്ഞ് 61 -കാരൻ
മക്കളെ കെട്ടിച്ചയക്കാൻ കിടപ്പാടം വരെ വിൽക്കുന്ന ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. പിന്നീട്, ആ പ്രായമായ മാതാപിതാക്കൾ അത് വീട്ടാനാകാതെ ദുരിതപ്പെടുന്നതും പലപ്പോഴും കാണാം. 61 -കാരനായ മാടസാമിയുടെ അവസ്ഥയും ഇപ്പോൾ അത് തന്നെയാണ്. അദ്ദേഹത്തിന് രണ്ട് പെൺമക്കളായിരുന്നു. അവരെ വിവാഹം കഴിപ്പിച്ച് അയച്ചതോടെ വലിയ കടക്കെണിയിൽ അകപ്പെട്ടു അദ്ദേഹം. ഒടുവിൽ കടബാധ്യതകൾ തീർക്കാൻ സാധിക്കാതെ വന്നപ്പോൾ കഷ്ടപ്പെട്ട് സമ്പാദിച്ച വീട് പോലും വിട്ടുകൊടുക്കേണ്ടി വന്നു. ഇപ്പോൾ ഗ്രാമത്തിലെ ബസ് സ്റ്റോപ്പാണ് അദ്ദേഹത്തിന്റെ ഏകാശ്രയം. കിടപ്പും, ഇരിപ്പുമൊക്കെ അവിടെ തന്നെ. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ആനയപ്പപുരം ഗ്രാമത്തിലാണ് അദ്ദേഹമുള്ളത്. അവിടത്തെ ഒരു ബസ് ഷെൽട്ടറിലാണ് ഇപ്പോൾ താമസിക്കുന്നത്. മാടസാമിയുടെ ഭാര്യ അഞ്ച് വർഷം മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ പെൺമക്കൾ വീട്ടിൽ നിന്ന് മാറി ദൂരെയുള്ള ദിക്കുകളിലാണ് താമസിക്കുന്നത്. അച്ഛന്റെ ദുരിതം കണ്ടിട്ടും രണ്ടു പെൺമക്കളും സഹായിക്കാൻ തയ്യാറായിട്ടില്ല.

click me!