
തൃശൂർ മറ്റത്ത് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം (Murder Attempt). ഒരു കോടി രൂപ ആവശ്യപ്പെട്ടായിരുന്നു (Demanding ransom amount) ബന്ദിയാക്കിയത്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ വ്യാപാരിക്കേറ്റ പരിക്ക് ഗുരുതരമായതോടെ ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയുടെ മുന്പിൽ ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തില്‍ ഗുരുവായൂർ പൊലീസ് (Kerala Police) കേസെടുത്ത് അന്വേഷണം തുടങ്ങി.
സ്പെയർപാർട്സ് കടയും സൂപ്പർമാർക്കറ്റും നടത്തി വരികയാണ് തൃശൂർ കുനംമൂച്ചി സ്വദേശിയായ സി.എഫ്.ജോബി. റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായിരുന്നു. സ്ഥലം കാണണമെന്ന് ആവശ്യപ്പെട്ടാണ് ജോബിയുടെ വീട്ടിലേക്ക് മൂന്നംഗ സംഘമെത്തിയത്. ഇതില്‍ ഒരാളെ ജോബിക്ക് നേരത്തെ പരിചയമുണ്ട്. മറ്റം ആളൂർ സ്വദേശി ഷിഹാബായിരുന്നു അത്. സ്ഥലം കാണിച്ചതിന് പിന്നാലെ ജോബിയെ മർദ്ദിച്ചവശനാക്കിയ സംഘം കാറിൽ ഷിഹാബിന്റെ വീട്ടിൽ എത്തിച്ചു. നാലു മണിക്കൂറോളം ക്രൂരമർദ്ദനമായിരുന്നുവെന്ന് ജോബി പറയുന്നു.
ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. പരിക്ക് ഗുരുതരമായതോടെ ജോബിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയുടെ മുറ്റത്തിറക്കി വിട്ടു. അപകടത്തിൽ പരുക്കേറ്റതാണെന്ന് പറഞ്ഞാൽ മതിയെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ നാടുവിട്ടതായാണ് സൂചന. അക്രമികൾക്ക് ആരോ ക്വട്ടേഷൻ നൽകിയതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
അമ്മയുമായി പിണങ്ങി, വയറാകെ കീറിമുറിച്ചു പിന്നാലെ വ്യാജപരാതിയുമായി യുവാവ്; നുണ പൊളിച്ച് പൊലീസ്
തൃശൂർ തൊഴിയൂരിൽ ഒരു സംഘം ആളുകൾ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന യുവാവിന്‍റെ പരാതി വ്യാജമെന്ന് പൊലീസ്. അമ്മയുമായി പിണങ്ങിയയുവാവ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങും വഴി 2 ബൈക്കുകളിലായി പിന്‍തുടര്‍ന്ന സംഘം തടഞ്ഞു നിര്‍ത്തി കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചെന്നായിരുന്നു വടക്കേക്കാട് സ്വദേശി മുഹമ്മദ് ആദിലിന്‍റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. മൊബൈൽ ഫോൺ വിവരങ്ങളും ശേഖരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പൊലീസ് കണ്ടെത്തി. യുവാവിനെ ചോദ്യം ചെയ്തപ്പോൾ സത്യാവസ്ഥ പുറത്തു വന്നത്.
16 കാരിയെ പീഡിപ്പിച്ച് മുങ്ങി, ഫോൺ ഉപയോഗിക്കാതെ 'ഒളിവ് ബുദ്ധി'; 2 വർഷത്തിന് ശേഷം പ്രതിയെ പൊലീസ് വലയിലാക്കി
കായംകുളം സ്വദേശിനിയായ പതിനാറ് കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ ഒടുവിൽ പൊലീസ് പിടികൂടി. കായംകുളം ചിറക്കടവം മുറിയിൽ തഴയശ്ശേരിൽ വീട്ടിൽ സന്തോഷ് മകൻ ആകാശ് (28) ആണ് പൊലീസ് പിടിയിലായത്. പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ രണ്ട് വർഷത്തിന് ശേഷമാണ് പൊലീസ് വലയിലാക്കിയത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ഡിസംബർ മാസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ഇയാൾ ഒളിവിൽ പോയത്.