
കോഴിക്കോട്: വില്പനക്കായി സൂക്ഷിച്ച 14കിലോ ഗ്രാം കഞ്ചാവുമായി (Cannabis) ഒരാളെ കോഴിക്കോട് റൂറൽ എസ് പി എ ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള(Kerala Police) സംഘം പിടികൂടി. കൊടുവള്ളി തലപ്പെരുമണ്ണ പുൽപറമ്പിൽ ഷബീർ (33) എന്നാളെയാണ് ഇന്നലെ വൈകിട്ട് 6 മണിക്ക് തലപ്പെരുമണ്ണ ഇയാൾ നടത്തുന്ന ടൊമാറ്റോ ഫ്രൂട്സ് ആൻഡ് വെജ് എന്ന കടയിൽ നിന്നും പിടികൂടിയത്.
ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്നും ഇയാളുടെ കൂട്ടാളി ലോറിയിൽ എത്തിക്കുന്ന കഞ്ചാവ് കടയിൽ സൂക്ഷിച്ച് മൊത്തവിതരണക്കാർക്ക് വില്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. പിടിക്കപ്പെടാതിരിക്കാൻ വില്പന നേരിട്ട് നേരിട്ട് ചെയ്യാതെ കൂട്ടാളികളെ കൊണ്ട് ചെയ്യിക്കാറാണ് ഇയാളുടെ പതിവ്. ആന്ധ്രയിൽ നിന്നും കിലോക്ക് 5000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപയ്ക്കാണ് വിൽക്കുന്നത്. മുൻപ് ഗൾഫിൽ ജോലി ചെയ്തിരുന്ന ഇയാൾ നാട്ടിലെത്തി പച്ചക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന തുടങ്ങുകയായിരുന്നു.
പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 8ലക്ഷത്തോളം രൂപ വരും. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും. താമരശ്ശേരി ഡി.വൈ.എസ്.പി. . അഷ്‌റഫ് തെങ്ങലക്കണ്ടി, നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി. . അശ്വകുമാർ, കൊടുവള്ളി ഇൻസ്‌പെക്ടർ എംപി രാജേഷ്, എസ്ഐ. രാജേഷ് കുമാർ, ക്രൈം സ്‌ക്വാഡ് എസ്ഐ മാരായ രാജീവ് ബാബു, സുരേഷ്.വി കെ,ബിജു. പി, രാജീവൻ. കെ.പി, എസ്.സി.പി.ഒ. ഷാജി.വി.വി,കൊടുവള്ളി സ്റ്റേഷനിലെ എസ് ഐ. അഷ്‌റഫ്, എ എസ് ഐ. സജീവൻ.ടി , എസ്.സി.പി.ഒ. അബ്ദുൾ റഹീം, ശ്രീജിത്ത്, ജയരാജൻ.എം , സി.പി.ഒ. അഭിലാഷ്. കെ,രതീഷ്.എ.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
'കായ വറുത്തതി'ലൊളിപ്പിച്ച് കഞ്ചാവ് കടത്ത്; കൊടുങ്ങല്ലൂരിൽ രണ്ട് പേർ പിടിയിൽ
കൊടുങ്ങല്ലൂരിൽ കായ വറുത്തതിൻ്റെ മറവിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. അങ്കമാലിയിൽ 20 വർഷമായി സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശികളായ ശരവണഭവൻ, ഗൗതം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഒരു കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഇത് കടത്താൻ ഉപയോഗിച്ച മാരുതി ഒമ്നി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കായ വറുത്തതിന്റെ ഇടയിൽ പ്ലാസ്റ്റിക്ക് കിറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.
വയനാട് അമ്പലവയലിൽ എട്ടര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
വയനാട് അമ്പലവയലിൽ എട്ടര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലവയലിലെ വീട്ടിൽ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വയനാട് നാർക്കോട്ടിക് സെല്ലും അമ്പലവയൽ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവാണ് കണ്ടെത്തിയതെന്ന് പൊലീസ് വിശദമാക്കി.
പെരുമ്പാവൂരിൽ നാലേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂരിൽ നാലേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബിഹാർ സ്വദേശി സലീം അൻസാരിയാണ് അറസ്റ്റിലായത്. ബിഹാറിൽ നിന്ന് ട്രെയിനിൽ കഞ്ചാവ് കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുകയാണ് പ്രതിയുടെ പതിവ്. ഇത്തരത്തില്‍ മറ്റൊരാള്‍ക്ക് കഞ്ചാവ് കൈമാറാനായി നിൽക്കുന്നതിനിടയിലാണ് പൊലീസ് സലീമിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam