
കോട്ടയം: സ്ഥിരം കുറ്റവാളികള്‍ക്കെതിരെ നടപടി കര്‍ശനമാക്കി കോട്ടയം പൊലീസ്. സ്ഥിരം കുറ്റവാളികളായ ഏഴു പേരെയാണ് ഒറ്റ ദിവസം കൊണ്ട് ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചത്. ഒപ്പം കാപ്പാ നിയമം ചുമത്തി ഒരാളെ ജില്ലയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
മീനച്ചില്‍ സ്വദേശി ഇരുട്ട് ജോമോന്‍, കടപ്ലാമറ്റം സ്വദേശി രാജു,രാമപുരം സ്വദേശികളായ അഖില്‍ തോമസ്, അസിന്‍ ജെ അഗസ്തിന്‍,കൊല്ലപ്പളളി സ്വദേശി ദീപ് ജോണ്‍,അതിരമ്പുഴ സ്വദേശി ആല്‍ബിന്‍ കെ ബോബന്‍,ഐമനം സ്വദേശി ലോജി എന്നിവരെയാണ് ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചത്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇരുട്ടു ജോമോനെതിരെ വധശ്രമം ഉള്‍പ്പെടെ എട്ടു കേസുകളുണ്ട്. രാജു വധശ്രമം ഉള്‍പ്പെടെ ഏഴു കേസുകളിലെ പ്രതിയാണ്.മറ്റ് പ്രതികള്‍ക്കെതിരെയും മോഷണവും പിടിച്ചു പറിയും വീട് കയറി ആക്രമണവും ഉള്‍പ്പെടെയുളള കേസുകള്‍ നിലനില്‍ക്കുന്നു.
ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് ഉത്തരവിട്ടത്. നാഗമ്പടം സ്വദേശി വര്‍ണന്‍ എന്ന വര്‍ണ സുതനെയാണ് കാപ്പ നിയമം ചുമത്തി ജില്ലയില്‍ നിന്ന് പുറത്താക്കിയത്. മുപ്പത് വയസുകാരനായ വര്‍ണസുതന്‍ കഞ്ചാവ് വില്‍പന മുതല്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം വരെ പതിവാക്കിയ സാഹചര്യത്തിലാണ് ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ നിന്ന് പുറത്താക്കി കൊണ്ടുളള ഉത്തരവ് ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ചത്.
കൊച്ചിയെ ത്രസിപ്പിച്ച്, കേരളത്തിൽ ആദ്യമായി ഓപ്പൺ സ്റ്റേജ് സംഗീത നിശയുമായി സണ്ണി ലിയോൺ
കീശ നിറയെ എടിഎം കാര്‍ഡുകള്‍, ഗൂഗിള്‍ പേ; കള്ളന്മാര്‍ പോലും ഞെട്ടുന്ന ട്രിക്കുകളുമായി എംവിഡി!
കോഴിക്കോട് തെരുവുനായ ആക്രമണം: 3 കുട്ടികള്‍ ഉള്‍പ്പടെ 6 പേര്‍ക്ക് കടിയേറ്റു
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി മൊകേരിയില്‍ തെരുവ് നായയുടെ ആക്രമണം. മൂന്ന് കുട്ടികളുള്‍പ്പടെ ആറ് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കടിയേറ്റവരില്‍ അഞ്ച് വയസുകാരിയും ഉള്‍പ്പെടും. കൈകളിലും കാലുകളിലുമാണ് എല്ലാവര്‍ക്കും പരിക്ക്. ഒരാളുടെ മുഖത്ത് കടിയേറ്റിട്ടുണ്ട്. പരുക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെരുവുനായ ആക്രമണം: പേവിഷബാധ ലക്ഷണങ്ങളോടെ ആശുപത്രിയിലുള്ള കുട്ടിയുടെ ഗുരുതരം
പത്തനംതിട്ടയിൽ തെരുവുനായ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ വെന്‍റിലേറ്ററിലാണ് കുട്ടി. പേവിഷബാധയുടെ ലക്ഷണങ്ങളാണ് കുട്ടി പ്രകടിപ്പിക്കുന്നതെങ്കിലും കുട്ടിക്ക് പേവിഷബാധയെ ഏറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. കുട്ടിയുടെ ശരീരസ്രവങ്ങൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഇതിന്റെ ഫലം വരുമെന്നാണ് പ്രതീക്ഷ.
കുട്ടിക്ക് വൈദ്യസഹായം നൽകാനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. ഓഗസ്റ്റ് 14നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമി എന്ന 12 വയസുകാരിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്നാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam