
തലപ്പുഴ: മദ്യലഹരിയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ വയനാട് തലപ്പുഴ പോലീസ് വധശ്രമത്തിന് കേസെടുത്തു. തവിഞ്ഞാൽ മുതിരേരി സ്വദേശി ഷൈജുവിനെതിരെയാണ് വധശ്രമ കുറ്റത്തിന് കേസെടുത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷൈജുവിന്‍റെ ആക്രമണത്തിൽ കൈക്ക് വെട്ടേറ്റ ഭാര്യ ഷൈമോളിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടർന്ന് ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഷൈജു മുമ്പും കുടുംബാംഗങ്ങളെ മർദിച്ചതായി പരാതികളുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam