ഗേറ്റ്മാൻ്റെ വീഴ്ച, പാസഞ്ചർ ട്രെയിൻ എത്തിയപ്പോൾ ഗേറ്റ് തുറന്നു, ഇടിച്ച് തെറിപ്പിച്ചത് സ്കൂൾ ബസ്, വിദ്യാർത്ഥികൾ അടക്കം 4 പേർക്ക് ദാരുണാന്ത്യം

Published : Jul 17, 2026, 11:55 AM IST
Murshidabad Train Accident

Synopsis

തുറന്ന് കിടന്ന ഗേറ്റിലൂടെ സ്കൂൾ ബസ് സഞ്ചരിക്കുന്നതിനിടെ പാസഞ്ചർ ട്രെയിനെത്തുകയും ബസിനേയും സമീപത്തുണ്ടായിരുന്ന സൈക്കിൾ യാത്രികനേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

മുർഷിദാബാദ്: റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടെ ട്രെയിൻ എത്തി. സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിച്ച് മൂന്ന് സ്കൂൾ കുട്ടികൾ അടക്കം നാല് പേർക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ട്. മരിച്ചവരിൽ ഒരാൾ സൈക്കിൾ യാത്രക്കാരനാണ്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. കർണാസുബർണാ സ്റ്റേഷന് സമീപത്തെ ഗോബിന്ദ്പൂർ റെയിൽവേ ഗേറ്റിലാണ് അപകടമുണ്ടായത്. ഹൌറയിലേക്കുള്ള നബദ്വീപ് ധാം എക്സ്പ്രസ് പോയതിന് പിന്നാലെയാണ് അപകടം. എക്സ്പ്രസ് ട്രെയിന് പോകാനായി റെയിൽവേ ഗേറ്റ് അടച്ചിരുന്നു. ഇതിന് പിന്നാലെ ഗേറ്റ് തുറന്നിരുന്നു. ഇതേസമയത്ത് എക്സ്പ്രസ് ട്രെയിനിന് പിന്നാലെ പാസഞ്ചർ ട്രെയിൻ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ തുറന്ന് കിടന്ന ഗേറ്റിലൂടെ സ്കൂൾ ബസ് സഞ്ചരിക്കുന്നതിനിടെ പാസഞ്ചർ ട്രെയിനെത്തുകയും ബസിനേയും സമീപത്തുണ്ടായിരുന്ന സൈക്കിൾ യാത്രികനേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിമിത കത്വ എന്ന ലോക്കൽ ട്രെയിനാണ് സ്കൂൾ ബസിൽ ഇടിച്ച് തെറിപ്പിച്ചത്.

രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെ മുർഷിദാബാദ് മെഡിക്കൾ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മരിച്ചവരുടെ ഉറ്റവർക്ക് 10 ലക്ഷം രൂപ ധനസഹായം റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ ഗേറ്റ്മാനും സൂപ്പർവൈസറും അടക്കം 2 പേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂഴിമണ്ണ് ശേഖരിച്ച് വിൽപനക്ക് അനുമതി തേടി ‌ഓഫീസിലെത്തി, അപേക്ഷിച്ചത് കഴിഞ്ഞ വർഷം ജൂണിൽ, ഉദ്യോ​ഗസ്ഥൻ ആവശ്യപ്പെട്ടത് 15,000 രൂപ കൈക്കൂലി, പിടിയിൽ
ഭർത്താവ് കുത്തേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ മകനും കുത്തേറ്റ നിലയിൽ, സമീപത്ത് റീലുകൾ കണ്ടിരുന്ന് ഡോക്ടറായ ഭാര്യ