
ബാഗൽകോട്ട്: ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ ബോൾ യുവതിയുടെ ശരീരത്തിൽ തട്ടി. സ്കൂൾ വിദ്യാർത്ഥികളെ ജനലിൽ കെട്ടിയിട്ട് തല്ലി നാട്ടുകാർ. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം. പന്ത് അബദ്ധത്തിൽ ഒരു സ്ത്രീയുടെ ദേഹത്ത് തട്ടിയതിനെ തുടർന്ന് രണ്ട് ആൺകുട്ടികളെ നാട്ടുകാർ സ്കൂൾ ജനലിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്. കുട്ടികളെ ചെരുപ്പുകൊണ്ടും കൈകൾ കൊണ്ടും തല്ലിയതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഞായറാഴ്ച കുട്ടികൾ സ്കൂൾ ഗ്രൌണ്ടിൽ കളിക്കുന്നതിനിടയിലാണ് സംഭവം. മർദ്ദനമേറ്റ വിദ്യാർത്ഥികളിലൊരാളുടെ പ്രായം 14 വയസ് ആണ്.
മർദ്ദനമേറ്റ് പരിക്കേറ്റ കുട്ടികളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെരൂർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രേണുക ശരണാർ, ബസവരാജ് ശരണാർ, അഭി ലമാനി എന്നിവരാണ് കേസിലെ പ്രതികളെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഒരു ചെറിയ തർക്കത്തിന്റെ പേരിൽ കുട്ടികൾക്കെതിരെ നാട്ടുകാർ നടത്തിയ നിയമം കയ്യിലെടുത്തുള്ള ഈ ക്രൂരമായ ആക്രമണം പ്രദേശവാസികൾക്കിടയിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam