
ബെല്‍ത്തങ്ങാടി:പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനം. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലെ മേലന്തബേട്ടിലാണ് സംഭവം. പശുക്കളെ കടത്തുവെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം യുവാക്കളെ ആക്രമിച്ചത്. ബെല്‍ത്തങ്ങാടി സ്വദേശികളായ കുപ്പെട്ടി സ്വദേശികളായ അബ്ദുള്‍ റഹ്മാനും മുഹമ്മദ് മുസ്തഫയെയുമാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇവര്‍ മംഗലാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കന്നുകാലിയെ മോഷ്ടിച്ച് ഇറച്ചിക്കടയിൽ വിറ്റു, മുൻ ബജ്റംഗ്ദൾ പ്രവർത്തകൻ അറസ്റ്റിൽ
അക്രമി സംഘത്തിലുണ്ടായിരുന്ന ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സബു, രാജേഷ് ഭട്ട്, ഗുരുപ്രസാദ്, ലോകേഷ്, ചിതാനന്ദ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നന്നാക്കാന്‍ ഗാരേജില്‍ നല്‍കിയ പിക്കപ്പ് ട്രെക്കുമായി വ്യാഴാഴ്ച വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അക്രമം. ചര്‍ച്ച് റോഡിലുള്ള ഗാരേജിലായിരുന്നു ട്രെക്ക് നന്നാക്കാനായി നല്‍കിയിരുന്നത്.
കന്നുകാലി കള്ളക്കടത്ത്; മധ്യപ്രദേശില്‍ യുവമോര്‍ച്ച നേതാവടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
രാത്രി പത്ത് മണിയോടെയാണ് ഇവര്‍ മേലന്തബേട്ടിലെ ഗ്രാമപഞ്ചായത്ത് ഓഫീസിന് അടുത്തെത്തുന്നത്. ഇവിടെ വച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ഇവരെ വഴി തടയുകയായിരുന്നു. ഇടന്‍ തന്നെ ഇവിടേക്ക് കൂടുതല്‍ ആളുകള്‍ എത്തുകയായിരുന്നു. ഒമ്നി കാറിലാണ് അക്രമി സംഘത്തിലെ മറ്റുള്ളവരെത്തിയത്. യുവാക്കള്‍ പശുക്കളെ കടത്തുകയായിരുന്നുവെന്ന് വഴി തടഞ്ഞവര്‍ ആരോപിക്കുകയായിരുന്നു.
കന്നുകാലി കശാപ്പ് നിരോധനബില്‍ കർണാടക നിയമനിര്‍മാണസഭയില്‍ പാസായി
ട്രെക്കില്‍ നിന്ന് യുവാക്കളെ താഴെയിറക്കിയ ശേഷം ചെരിപ്പുകൊണ്ടും വടി കൊണ്ടും ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ വന്ന ട്രെക്കും അക്രമികള്‍ നശിപ്പിച്ചു. ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനില്‍ യുവാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്.
കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് നാല് മണിക്കൂറോളം വളഞ്ഞിട്ട് തല്ലി; യുവാവ് മരിച്ചു
കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam