പാറ്റ്ന: ബിഹാറില്‍ പാറ്റ്നയ്ക്ക് സമീപം കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ട്  തല്ലി. ക്രൂര മര്‍ദ്ദനത്തിരയായ യുവാവ് മരിച്ചു. മുഹമ്മദ് അലംഗിർ എന്ന 32കാരനാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. 

പുലർച്ചെ മൂന്ന് മണിയോടെ ഒരു കന്നുകാലി ഷെഡിൽ നിന്ന് എരുമയെ അഴിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മുഹമ്മദ് അലംഗറിനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചത്. നാല് മണിക്കൂറോളമാണ് സംഘം യുവാവിനെ തല്ലിച്ചതച്ചത്. മര്‍ദ്ദനമേറ്റ് അവശനായ യുവാവിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. 

തുടര്‍ന്ന് നാട്ടുകാരാണ് അംഗറിനെ ആശുപത്രിയലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ്വ ബുധനാഴ്ച ഉച്ചയോടെ മരണപ്പെട്ടു. അലംഗറിനെ അക്രമിച്ച ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട എല്ലാവരെയും   ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.