
കൊച്ചി: ആലുവയിൽ വില കൂടിയ ബ്രാൻഡഡ് സൈക്കിളുകൾ മോഷ്ടിച്ച് ഒഎല്‍എക്‌സിലൂടെ(OLX) വിൽപ്പന നടത്തി പണം തട്ടുന്ന യുവാവ് പിടിയിൽ. നസ്രത്ത് സ്വദേശി എഡ്വിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലുവ നസ്രത്ത് സ്വദേശിയായ എഡ്വിൻ ബിരുദ വിദ്യാർഥിയാണ്. 45000 രൂപ വിലയുള്ള സൈക്കിൾ നഷ്ടപ്പെട്ടയാൾ തൻറെ സൈക്കിളിൻറെ ചിത്രം ഒഎൽഎക്സിൽ കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരം നൽകുകയായിരുന്നു. ആലുവ നഗരത്തിലെ പലയിടങ്ങളിലായി ലോക്ക് ചെയ്തിട്ടിരുന്ന മൂന്ന് സൈക്കിളുകളാണ് എഡ്വിൻ മോഷ്ടിച്ചത്. മോഷ്ടിച്ച സൈക്കിളുകൾ ചൂണ്ടി സ്വദേശിയായ ഒരാളെ ഇടനിലക്കാരനാക്കി OLXലൂടെ വിൽപ്പന നടത്താനായിരുന്നു പദ്ധതി.
സൈക്കിൾ വാങ്ങാനെന്ന പേരിൽ ഇടനിലക്കാരനെ സമീപിച്ചാണ് പൊലീസ് എഡ്വിനെ കണ്ടെത്തിയത്. മോഷ്ടിച്ച സൈക്കിളുകളിൽ ഒരെണ്ണം വിൽപന നടത്തി. ബാക്കി സൈക്കിളുകൾ വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് ആലുവ സി.ഐ സുരേഷ് കുമാർ അറിയിച്ചു.
അഷ്ടമുടിക്കായലിൽ മൂന്നംഗ സംഘം മുക്കിക്കൊല്ലാൻ ശ്രമിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ
സുശാന്ത് സിംഗിൻറെ മരണം; അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam