പെൺകുട്ടിയെ പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലിട്ടു, യുവാവിനും അമ്മയ്ക്കുമെതിരെ കേസ്

Published : Sep 12, 2022, 07:56 AM IST
പെൺകുട്ടിയെ പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലിട്ടു, യുവാവിനും അമ്മയ്ക്കുമെതിരെ കേസ്

Synopsis

പല പുരുഷൻമാരുമായും ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ പ്രതിയുടെ അമ്മ നിർബന്ധിച്ചുവെന്നും കുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു

നാഗ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ബലാത്സം​ഗം ചെയ്ത കേസിൽ അമ്മയ്ക്കും 22 കാരനുമെതിരെ കേസ്. നാഗ്പൂരിലെ ജരിപത്കയിൽ നിന്നുള്ള പെൺകുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഒരു ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഭാഗമായ പെൺകുട്ടി ഒരു പരിപാടിക്കായി മേയിൽ ഭോപ്പാലിലേക്ക് പോയിരുന്നു. അവിടെ വച്ചാണ് പ്രതിയായ അഭിഷേക് കുറിലിനെ കുട്ടി കണ്ടുമുട്ടിയത്. അവളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ബലാത്സം​ഗം ചെയ്യുകയുമായിരുന്നു. 

അതുമാത്രമല്ല, ഇതിന് പിന്നാലെ പല പുരുഷൻമാരുമായും ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ പ്രതിയുടെ അമ്മ നിർബന്ധിച്ചുവെന്നും കുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിൽ പ്രതിയുടെ അമ്മ 45 കാരിയായ രജനിക്കെതിരെയും പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ മൊബൈൽ മോഷ്ടിച്ച പ്രതി കുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.  

അമ്മയ്ക്കും മകനുമെതിരെ ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജരിപത്ക പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ