
തൃശ്ശൂർ ചാവക്കാട് ഇലക്ട്രിക്കൽ കടയുടെ ഭിത്തി തുരന്ന് കവർച്ച. മേശയിൽ സൂക്ഷിച്ചിരുന്ന 17,000 രൂപ നഷ്ടമായി. പൊലീസ് അന്വേഷണം തുടങ്ങി. ചാവക്കാട് ഇലക്ട്രിക്കൽ കടയുടെ ഭിത്തി തുരന്ന് കവർച്ച. മേശയിൽ സൂക്ഷിച്ചിരുന്ന പതിനേഴായിരം രൂപ നഷ്ടപ്പെട്ടിട്ടു. പൊലീസ് അന്വേഷണം തുടങ്ങി. ചാവക്കാട് മണത്തല മുല്ലത്തറയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് കവർച്ച നടന്നത്.
ഇരട്ടപ്പുഴ സ്വദേശി ഉണ്ണിക്കേരൻ ശൈലന്‍റെ ഉടമസ്ഥതയിലുള്ളതാണ് കട. രാവിലെ കട തുറക്കാനെത്തിയ ഉടമയാണ് ചുവര്‍ തുരന്നിരിക്കുന്നത് കണ്ടെത്തിയത്. കടയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. മേശ വലപ്പിലുണ്ടായിരുന്ന പതിനേഴായിരം രൂപ നഷ്ടപ്പെട്ടതായി ഉടമ പരാതി നല്‍കി. കെട്ടിടത്തിൻറെ പിൻവശത്തെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്തു കയറിയത്. പിന്‍വശത്ത് പൊന്തക്കാടുകളായതിനാല്‍ കട തുരന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. കടയില്‍ നിന്നും സാധനങ്ങള്‍ നഷ്ടപ്പെട്ടതായി സൂചനയില്ല.
കടയില്‍ പണം സൂക്ഷിക്കുന്ന വിവരം അറിയുന്ന ആരെങ്കിലുമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. പ്രൊഫഷണല്‍ മോഷ്ടാക്കളെന്ന സാധ്യതയും ചാവക്കാട് പൊലീസ് പരിശോധിക്കുന്നുണ്ട്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. റോഡരികിൽ കാർ നിർത്തി മൂത്രമൊഴിക്കാനിറങ്ങിയ അഭിഭാഷകനെ കത്തിമുനയിൽ നിർത്തി മേഴ്സിഡസ് കാറുമായി കവർച്ചാ സംഘം കടന്നുകളഞ്ഞതായി പരാതി ഉയര്‍ന്നിരുന്നു.
ഗുരുഗ്രാം സെക്ടർ 29 ഏരിയയിലാണ് സംഭവം. സെക്ടർ 66ൽ താമസിക്കുന്ന അഭിഭാഷകൻ അനൂജ് ബേദിയുടെ കാറാണ് നഷ്ടമായത്. ഇയാൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. വ്യാഴാഴ്ച രാത്രി 8.50ഓടെ സെക്ടർ 29 ഏരിയയിലെ ഫയർ സ്റ്റേഷനും ഓഡി ഷോറൂം ചൗക്കിനുമിടയിലാണ് സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam