മദൃ ലഹരിയിൽ കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാട്ടം, ബൈക്ക് യാത്രക്കാരന് മര്‍ദനം, പ്രതികള്‍ പിടിയില്‍

Published : Oct 12, 2022, 11:15 PM IST
മദൃ ലഹരിയിൽ കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാട്ടം, ബൈക്ക് യാത്രക്കാരന് മര്‍ദനം, പ്രതികള്‍ പിടിയില്‍

Synopsis

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രധാന പ്രതിയെ മനസിലായെന്ന് വ്യക്തമായതോടെ ഇയാള്‍ ഇരിട്ടിക്കടുത്തുള്ള പഴശ്ശി ഡാമിൻ്റെ സമീപ പ്രദേശങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു

കോഴിക്കോട്: മദൃ ലഹരിയിൽ കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടിയ ക്രിമിനലുകൾ പിടിയില്‍. സെപ്തംബർ 26 ന് കോഴിക്കോട് മാവൂർറോഡിൽ വച്ച് മദ്യലഹരിയിൽ യാത്രക്കാരോടും കച്ചവടക്കാരോടും അപമര്യാദയായി പെരുമാറുകയും വടികളും, ബിയർ കുപ്പികളും കയ്യിലേന്തി നഗരത്തിൽ ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ഇവര്‍ ചെയ്തിരുന്നു. മദ്യലഹരിയില്‍ ബൈക്ക് യാത്രികനായ പുതിയാപ്പ എടക്കൽ താഴെ ദിപിൻ എന്നയാളെ ഇവര്‍ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. 

ബൈക്ക് യാത്രക്കാരനെ ആക്രമിച്ച ഈ സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി സി.സി.ടി.വി.  ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്. അക്രമികളില്‍ പ്രധാന പ്രതിയായ കുന്ദമംഗലം അരുണോളി ചാലിൽ രഞ്ജിത്തിനെ പൊലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള പഴശ്ശി ഡാമിൻ്റെ സമീപ പ്രദേശങ്ങളിലായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന പ്രതികളെ നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പി.കെ. യുടെ നേതൃത്വത്തിലുള്ള സംഘമാണ്  പിടികൂടിയത്. നിരവധി ദിവസങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതികളായ അക്ഷയ്, ഹരികൃഷ്ണൻ എന്നിവരേയും അവർ അന്ന് ചെയോഗിച്ച ഹോണ്ട എക്സ് പൾസ് വാഹനവും കസ്റ്റഡിയിൽ എടുത്തത്. ഈ പ്രതികൾക്ക് മുൻപും സമാന കുറ്റകൃത്യങ്ങളിൽ പോലീസിൻ്റെ പിടിയിൽ അകപ്പെട്ടിട്ടുള്ളവരാണ്. സബ് ഇൻസ്പെക്ടർ കൈലാസ് നാഥ്, എ.എസ്.ഐ. പവിത്ര കുമാർ. എൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത്. എം.വി, ഹരീഷ് കുമാർ. സി, സിവിൽ പോലീസ് ഓഫീസർമാരായ ബബിത്ത് കുറുമണ്ണിൽ ,എൽ. ഷജൽ, ശ്രീജിത്ത് ചെറോട്ട് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബരിമല തീർത്ഥാടകരുടെ ബസ് വൺവേ തെറ്റിച്ചത് ചോദ്യം ചെയ്ത സ്പെഷൽ പൊലീസ് ഓഫീസർക്ക് മർദ്ദനം
ഷാംപെയ്ൻ ബോട്ടിലുകളിലെ കമ്പിത്തിരികളിൽ നിന്ന് സീലിംഗിൽ തീ പടർന്നു, റിസോർട്ടിലെ അഗ്നിബാധയ്ക്ക് പിന്നിൽ അശ്രദ്ധയെന്ന് റിപ്പോർട്ട്