അത് സത്യം തന്നെ, ഇതോണോ ജനാധിപത്യം?, ബിഗ് ബോസില്‍ നിന്ന് പുറത്തായശേഷം ഗായത്രി സുരേഷിന്റെ ആദ്യ പ്രതികരണം

Published : Sep 10, 2026, 12:03 PM IST
Gayathri Suresh

Synopsis

ബിഗ് ബോസില്‍ നിന്ന് പുറത്തായശേഷം ഗായത്രി സുരേഷിന്റെ ആദ്യ പ്രതികരണം.

ബിഗ് ബോസ് സീസൺ 8 ആരംഭിച്ചതിനു പിന്നാലെ, അപ്രതീക്ഷിതമായി ഗായത്രി സുരേഷ് ഷോയിൽ നിന്നും എവിക്ട് ആയിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു മത്സരാർത്ഥി ഷോ തുടങ്ങിയ രണ്ടാമത്തെ ദിവസം സ്പോട്ട് എവിക്ഷനിലൂടെ പുറത്താകുന്നത്. ഇപ്പോഴിതാ ഇതേക്കുറിച്ച് ഗായത്രി തന്നെ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

''ഞാൻ ബിഗ് ബോസ് ഹൗസിൽ നിന്ന് എവിക്ട് ആയത് എല്ലാവരും അറിഞ്ഞുകാണുമല്ലോ. സത്യമാണ്. ബ്ലാങ്ക് ആയിരുന്നു. അതുകൊണ്ടാണ് ഇത്രയും നേരം ഓൺലൈനിൽ വരാതിരുന്നത്'', എന്നു പറഞ്ഞുകൊണ്ടാണ് ഗായത്രി സംസാരിച്ചു തുടങ്ങുന്നത്. ''എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും മനസിലായിട്ടില്ല. അതുകൊണ്ടാണ് ഇത്ര നേരമായിട്ടും ഞാൻ ഒരു പ്രതികരണവും നടത്താതിരുന്നത്. ജനാധിപത്യം എന്ന ഒരു ടാസ്ക്കിലാണ് എന്നെ പുറത്താക്കിയത് പക്ഷേ ഇതാണോ ജനാധിപത്യം? ഇത് ന്യായമാണ് എന്ന് തോന്നുന്നുണ്ടോ?

ഞാൻ അത്ര മോശം മത്സരാർത്ഥിയായിരുന്നു എന്ന് തോന്നില്ല. പലരും റിനി ആൻ ജോർജ്, അഞ്ജലി എന്നിവരെയൊക്കെ ആയിരുന്നു നോമിനേറ്റ് ചെയ്തത്. എന്നിട്ടും എന്നെ തന്നെ പുറത്താക്കി. എനിക്ക് അങ്ങനെ പറഞ്ഞപ്പോഴും ഒന്നും മനസിലായില്ല, അത് ഒരു പ്രാങ്ക് ആയിരിക്കും എന്നാണ് കരുതിയത്. മാത്രമല്ല എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോഴും, വാതിലിന് അടുത്ത് എത്തും വരെയും പ്രതീക്ഷിച്ചു അങ്ങനെയൊന്നുമില്ല എന്ന് പറയുമെന്ന്. ബിഗ് ബോസ് വാതിൽ തുറക്കില്ല എന്ന് വരെ താൻ പ്രതീക്ഷിച്ചു. എന്നിട്ടും അത് സംഭവിച്ചു. ഇപ്പോഴും അത് അംഗീകരിക്കാൻ സാധിച്ചിട്ടില്ല . എന്താണ് സംഭവിച്ചത് എന്ന് മനസിലായിട്ടില്ല. പക്ഷേ സത്യം ഇതാണ്'', എന്നും ഗായത്രി സുരേഷ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വെള്ളം കിട്ടാതെ ബിബി മത്സരാർത്ഥികൾ; 20,000 മുടക്കി ലീഡർ, തിരിച്ചെത്തിച്ച് ലോലീറ്റയും കൊമ്പനും
'സൈബർ അറ്റാക്കിന് ശേഷം ആത്മഹത്യ ചെയ്യാൻ വരെ തോന്നി..'; ബിഗ് ബോസ് വീട്ടിൽ തുറന്നുപറച്ചിലുമായി ആർജെ അഞ്ജലി