ഏപ്രിൽ 26ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ഥാര്‍ത്ഥ കഥപറഞ്ഞ തങ്കമണി എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് 'പവി കെയർ ടേക്കർ'. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു ഫ്ലാറ്റിലെ കെയര്‍ ടേക്കറിന്‍റെ ജീവിതവും പ്രണവയും ആണ് സിനിമ പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കോമഡിയ്ക്ക് ഏറെ പ്രധാന്യം ഉള്ളതാണ് സിനിമ എന്നും വ്യക്തമാണ്. 

ഏപ്രിൽ 26ന് ചിത്രം തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ അഞ്ച് പുതുമുഖ നായികമാരാണ് ഉള്ളത്. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരാണ് അവര്‍. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ.

‌'​ഗുരുവായൂരമ്പലനടയില്‍' വച്ച് തന്നെ കാണാം‌; വെല്ലുവിളിച്ച് പൃഥ്വി, കട്ടയ്ക്ക് ബേസില്‍, ചിരിനിറയ്ക്കാന്‍ അവര്‍

കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം-സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ്- അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ-ദീപു ജോസഫ്,ഗാനരചന- ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് - റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ-നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ,അസോസിയേറ്റ് ഡയറക്ടർ- രാകേഷ് കെ രാജൻ,കോസ്റ്റ്യൂംസ്-സഖി എൽസ,മേക്കപ്പ് -റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ്-അജിത് കെ ജോർജ്,സ്റ്റിൽസ് - രാംദാസ് മാത്തൂർ, ഡിസൈൻസ്- യെല്ലോ ടൂത്,ഡിജിറ്റൽ മാർക്കറ്റിംഗ്-സുജിത് ഗോവിന്ദൻ,കണ്ടെന്റ് ആന്റ് മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ,പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

Pavi Caretaker - Official Trailer | Dilieep | Johny Antony | Vineeth Kumar