ദിയ ഭാഗ്യവതി, വേദനയിൽ കൂട്ടായി കുടുംബം മുഴുവൻ ഒപ്പം; കുറിപ്പുമായി സ്നേഹ ശ്രീകുമാർ

Published : Jul 08, 2025, 01:50 PM IST
Sneha Sreekumar

Synopsis

ടോക്സിക് ആയ ഒരാൾ മതി ഈ സമയത്തു നമ്മുടെ താളം തെറ്റിക്കാൻ എന്നും സ്‍നേഹ ശ്രീകുമാര്‍.

കഴിഞ്ഞ ദിവസമാണ് ഇൻഫ്ളുവൻസറും സംരംഭകയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ ആൺകുഞ്ഞിന് ജൻമം നൽകിയത്. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ദിയ ചെയ്ത വ്ളോഗും നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതിനകം അഞ്ച് മില്യനിലേറെ ആളുകളാണ് ദിയയുടെ വ്ളോഗ് കണ്ടത്. ദിയയെ പിന്തുണച്ചും വിമർശിച്ചും നിരവധി അഭിപ്രായങ്ങളും കമന്റുകളും സോഷ്യലിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അക്കൂട്ടത്തിൽ താരത്തെയും കുടുംബത്തെയും പിന്തുണച്ച് നടി സ്നേഹ ശ്രീകുമാർ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്. ദിയ ഭാഗ്യവതിയാണെന്നും വേദനയിൽ കൂട്ടായി ഒരു കുടുംബം മുഴുവൻ കൂടെ നിൽക്കുമ്പോൾ ലഭിക്കുന്ന മാനസിക പിന്തുണ ഏറെ വലുതാണെന്നും സ്നേഹ പറയുന്നു.

സ്നേഹയുടെ പോസ്റ്റിന്റെ പൂർണരൂപം

''വളരെ സന്തോഷം തോന്നിയ ഫോട്ടോ. തന്റെ വേദനയിൽ കൂട്ടായി ഒരു കുടുംബം മുഴുവൻ കൂടെ നിൽക്കുന്നു, അത് നൽകുന്ന മാനസിക പിന്തുണ വലുതാണ്. ദിയ ശരിക്കും ഭാഗ്യവതി ആണ്, ഒപ്പം അടുത്തുനിന്നു മാറാതെ നിൽക്കുന്ന അശ്വിനും.. വർഷങ്ങൾക്കു ശേഷം ആ കുടുംബത്തിലേക്ക് ഒരു ആൺകുട്ടി വന്നത്, അവരുടെ സന്തോഷം അവരുടെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നതിൽ എന്ത് തെറ്റാണു ഉള്ളത്. നെഗറ്റീവ് കമന്റ്‌ ഇടുന്നവരോട് എത്രപേരുടെ വീടുകളിൽ സ്ത്രീകൾക്ക് വേണ്ട സമയത്തു മാനസിക പിന്തുണ കൊടുക്കാൻ സാധിക്കാറുണ്ട്? സ്ത്രീയാകുമ്പോൾ അങ്ങിനെയൊക്കെയാ, പണ്ട് ഇങ്ങനെ ഒന്നുമില്ലല്ലോ എന്ന് പറയുന്നവരോട് നിങ്ങൾ കുറച്ചു മാറ്റി ചിന്തിച്ചാൽ കുറച്ചു കൂടി സന്തോഷമുള്ളതാകും ജീവിതം.

ഗർഭിണിയാകും മുതൽ പ്രസവസമയത്തും അതിനുശേഷം മാനസികവും ശാരീരികവുമായി 100 ശതമാനം നോർമൽ അവസ്ഥയിലാകും വരെ സ്ത്രീക്ക് വേണ്ട പരിഗണനയും ശ്രദ്ധയും കൊടുക്കാൻ വീട്ടിലുള്ളവർ ശ്രദ്ധിക്കണം, അതല്ലങ്കിൽ അവരുടെ മനസിന്റെ താളം തെറ്റും. അങ്ങനെ മാനസികമായി പല വെല്ലുവിളികളും നേരിട്ട ആളാണ് ഞാൻ. ടോക്സിക് ആയ ഒരാൾ മതി ഈ സമയത്തു നമ്മുടെ താളം തെറ്റിക്കാൻ.. അത്തരം ആളുകളെ ഇനി ജീവിതത്തിൽ അടുപ്പിക്കില്ല എന്ന ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞാണ് സത്യത്തിൽ കുറച്ചെങ്കിലും ഞാൻ ഓക്കെ ആയത്''.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പറഞ്ഞറിയിക്കാനാകാത്ത നഷ്ടം'; തൊണ്ടയിടറി പാർവതി തിരുവോത്ത്
മമ്മൂട്ടി - ഖാലിദ് റഹ്മാൻ - ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു; ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പുതിയ സിനിമയുടെ അനൗൺസ്മെന്റ് ആഘോഷമാക്കി പ്രേക്ഷകലോകം