Mei Hoom Moosa : സുരേഷ് ​ഗോപിയുടെ 'മേ ഹും മൂസ'; പോസ്റ്റ് പ്രൊഡക്ഷന് തുടക്കം

Published : Aug 01, 2022, 02:08 PM IST
Mei Hoom Moosa : സുരേഷ് ​ഗോപിയുടെ 'മേ ഹും മൂസ'; പോസ്റ്റ് പ്രൊഡക്ഷന് തുടക്കം

Synopsis

പാപ്പൻ എന്ന ചിത്രത്തിൻ്റെ മികച്ച വിജയത്തിനു ശേഷം സുരേഷ് ഗോപി നായകനാകുന്ന ചിത്രമെന്ന നിലയിൽ 'മേ ഹും മൂസ'യുടെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുകയാണിപ്പോൾ.

സുരേഷ് ​ഗോപിയെ (Suresh Gopi) നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേ ഹും മൂസ' (Mei Hoom Moosa). എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനു ശേഷം ചിത്രത്തിന്റെ  പോസ്റ്റ് പ്രൊഡക്ഷൻസ് കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. സുരേഷ് ഗോപിയുടെ ഡബ്ബിങ്ങോടെയാണ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് തുടക്കമിട്ടത്. 

കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ദില്ലി, ജയ്പ്പൂർ തുടങ്ങിയ പ്രദേശങ്ങളിലും പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് പൂർത്തിയായിരിക്കുന്നത്. പാപ്പൻ എന്ന ചിത്രത്തിൻ്റെ മികച്ച വിജയത്തിനു ശേഷം സുരേഷ് ഗോപി നായകനാകുന്ന ചിത്രമെന്ന നിലയിൽ 'മേ ഹും മൂസ'യുടെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുകയാണിപ്പോൾ. മലപ്പുറത്തുകാരൻ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിൻ്റെ പ്രതീകമാണ്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഒരു ക്ലീൻ എന്റർടെയ്നർ ആയിട്ടാണ് ജിബു ജേക്കബ് അവതരിപ്പിക്കുന്നത്.

Mei Hoom Moosa : 'മൂസ'ക്ക് ഡബ്ബ് ചെയ്ത് സുരേഷ് ​ഗോപി; 'ഇത് താൻ ആരംഭം' എന്ന് ആരാധകർ

കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വിശാലമായ ക്യാൻവാസിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ചിത്രം ഒരു പാൻ ഇൻഡ്യൻ സിനിമയാണ്. ആയിരത്തിത്തൊള്ളായിരത്തിൽ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പത് കാലഘട്ടങ്ങളിലൂടെയാണ് കഥ നടക്കുന്നത്.

പുനം ബജ്വാ, അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. റുബിഷ് റെയ്ൻ ആണ് രചന നിർവ്വഹിക്കുന്നത്. ഗാനങ്ങൾ - റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് , സംഗീതം ശ്രീനാഥ് ശിവശങ്കരൻ', വിഷ്ണു ശർമ്മ ഛായാഗ്രഹണവും സൂരജ് ഈ.എസ്.എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സജിത് ശിവഗംഗാ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ്ചന്തിരൂർ, വാഴൂർ ജോസ്.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ