ഈ മാസം ആദ്യവാരം ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ ഡബ്ബിംഗ് വിശേഷം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.
സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേ ഹും മൂസ' (Mei Hoom Moosa). പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ നായികയായി എത്തുന്നത് പൂനം ബജ്‌വയാണ്. ഈ മാസം ആദ്യവാരം ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ ഡബ്ബിംഗ് വിശേഷം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.
ജിബു ജേക്കബിനൊപ്പം ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിൽക്കുന്ന ഫോട്ടോയാണ് സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. "മൂസ ഡബ്ബിങ് കണ്ടവർ പറഞ്ഞത് കിടു എൻകേജിംഗ് പടം ആണെന്നാണ്. പാപ്പന് ശേഷം അടുത്ത സർപ്രൈസ് സൂപ്പർ ഹിറ്റ് ലോഡിങ്, ഒരു മാസ് ഡയലോഗ് കേൾക്കാൻ.. ഈ അവതാരം തന്നെ വേണം, ഇത് അയാളുടെ കാലമല്ലേ, ഇത് മുടിവല്ലേ ഇത് താൻ ആരംഭം, കിരീടവും ചെങ്കോലും നഷ്ടപെട്ട.. പടത്തലവന്മാരും പടയാളികളും പിരിഞ്ഞു പോയിരുന്ന ഒരു രാജാവ്.. പക്ഷെ ആ രാജാവ് തിരിച്ചു വന്നിരിക്കുന്നു.. വെറും തിരിച്ചുവരവല്ല.. രാജകീയമായുള്ള തിരിച്ചുവരവ് തന്നെ.. താനായി ഒഴിഞ്ഞു കൊടുത്ത സിംഹസനത്തിൽ ഇനിയുള്ള കാലം ഒരു ചക്രവർത്തിയെ പോലെ വാഴുവാൻ", തുടങ്ങിയ കമന്റുകൾ കൊണ്ട് നിറയുകയാണ് പോസ്റ്റ്.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് ചിത്രം സെപ്റ്റംബർ 30 ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് തോമസ് തിരുവല്ല അറിയിച്ചു. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയാണ് ഇത്. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്‍റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്‍റെ മേമ്പൊടി ഉണ്ടെങ്കിലും ഗൌരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് അറിയിച്ചിരുന്നു.
Paappan Box Office : ആദ്യദിനത്തെ മറികടന്ന് രണ്ടാംദിനം; പാപ്പന്‍ ഇതുവരെ നേടിയ കളക്ഷന്‍
ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജര്‍ രവി, മിഥുൻ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്‍റെയും തോമസ്സ് തിരുവല്ല ഫിലിംസിന്റെയും ബാനറുകളില്‍ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു. തിരക്കഥ റൂബേഷ് റെയിന്‍, ഗാനരചന സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ സജീവ് ചന്തിരൂര്‍, കലാസംവിധാനം സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം നിസാര്‍ റഹ്‍മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് ഡയറക്ടർ ഷബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത് വി ശങ്കര്‍, ഡിസൈനർ ഏയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ എ എസ് ദിനേശ്.
