പൃഥ്വിരാജും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം, ഐ നോബഡിയുടെ അപ്‍ഡേറ്റ് പുറത്ത്

Published : Jul 03, 2026, 01:54 PM IST
Prithviraj

Synopsis

നിസാം ബഷീര്‍ സംവിധാനം ചെയ്യുന്നു.

പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് ഐ നോബഡി. കെട്ട്യോളാണ് എന്‍റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതില്‍ പൃഥ്വിരാജും പാര്‍വതി തിരുവോത്തും വീണ്ടും ഒന്നിക്കുന്നു എന്നത് മറ്റൊരു ഹൈലൈറ്റ്. ജൂലൈ ഒൻപതിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഹക്കിം ഷാജഹാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ഇന്ന് അഞ്ച് മണിക്ക് പുറത്തുവിടുമെന്നതാണ് പുതിയ അപ്‍ഡേറ്റ്. രാവ് താണ്ടിയെന്ന ഗാനമാണ് പുറത്തുവിടുക.

എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പാർവതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ഇതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സോഷ്യോ- പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ഇ 4 എന്റർടൈൻമെന്‍റ്സ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുള്‍ ആണ് ഐ നോബഡിയുടെ രചന നിർവഹിക്കുന്നത്.

ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നാക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയർ, കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, സംഘട്ടന സംവിധാനം വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റൺ, സൗണ്ട് ഡിസൈനർ നിക്സൺ ജോർജ്, വി എഫ് എക്സ് ലവ കുശ, പ്രൊമോഷൻസ് പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ.വി, സ്റ്റിൽസ് രോഹിത് കെ സുരേഷ്, ഡിസൈൻസ് യെല്ലോ ടൂത്ത്, വിതരണം ഹോം സ്ക്രീൻ എന്റർടെയ്ന്‍‍മെന്‍റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'100 കോടി നഷ്ടം സ്വഭാവികം, സൗജന്യ യാത്രയ്ക്ക് പകരം നിർധന സ്ത്രീകൾക്ക് 2,000 വച്ച് നൽകാമായിരുന്നു; സന്തോഷ് പണ്ഡിറ്റ്
‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു!