'ബിനു ചേട്ടന് സര്‍ജറി കഴിഞ്ഞു', ആശുപത്രിയില്‍ നിന്ന് വിവരങ്ങളുമായി അനൂപ്

Published : Jun 08, 2023, 12:01 PM IST
'ബിനു ചേട്ടന് സര്‍ജറി കഴിഞ്ഞു', ആശുപത്രിയില്‍ നിന്ന് വിവരങ്ങളുമായി അനൂപ്

Synopsis

ചികിത്സയിലുള്ള ബിനു അടിമാലി പറഞ്ഞാണ് വീഡിയോ ചെയ്‍തിരിക്കുന്നതെന്നും അനൂപ് വ്യക്തമാക്കുന്നു.

വാഹനാപകടത്തില്‍ പരുക്കേറ്റ ബിനു അടിമാലി ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന് ചെറിയൊരു ശസ്‍ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. വിശ്രമമാണ് ഇപ്പോള്‍ വേണ്ടതെന്ന് ടെലിവിഷൻ ഷോ ഒരുക്കുന്ന അനൂപ് വ്യക്തമാക്കി. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് ബിനുവിനും പരുക്കേറ്റ്.

ബിനുവിന്റെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെച്ച് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അനൂപ്. ബിനു അടിമാലിയെ കണ്ടതിന് ശേഷം താൻ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്‍പിറ്റലിനു പുറത്ത് നില്‍ക്കുകയാണ്. അദ്ദേഹത്തിന് ചെറിയ സര്‍ജറി നടത്തി. മുഖത്ത് ചെറിയ പൊട്ടല്‍ ഉണ്ടായിരുന്നുവെന്നും വീഡിയോയില്‍ അനൂപ് വ്യക്തമാക്കുന്നു.

ഇപ്പോള്‍ അദ്ദേഹം പൂര്‍ണ വിശ്രമത്തിലാണ്. ക്രിട്ടിക്കല്‍ സാഹചര്യം അദ്ദേഹം മറികടന്നു. ബിനു ചേട്ടന്റെ അപ്‍ഡേറ്റ് എന്താണെന്ന് ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. അദ്ദേഹം ആവശ്യപ്പെട്ടാണ് വീഡിയോ ചെയ്യുന്നത്. കുറച്ച് നേരം ഞങ്ങള്‍ സംസാരിക്കുകയുണ്ടായി. വികാരനിര്‍ഭരമായ നിമിഷങ്ങളായിരുന്നു. അതൊക്കെ പിന്നീട് ചോദിച്ച് മനസ്സിലാക്കാം. ഐസിയുവിന്റെ അടുത്തുള്ള റൂമിലാണ് പുള്ളിയുള്ളത്. വൈകാതെ മറ്റൊരു റൂമിലേക്ക് മാറ്റുമായിരിക്കും. ഇപ്പോള്‍ അദ്ദേഹത്തിന് ആവശ്യം വിശ്രമമാണ്. എത്രയും വേഗം സുഖമാകാൻ പ്രാര്‍ഥിക്കണം. ഒരുപാട് പേര്‍ വീഡിയോ ചെയ്യാൻ ആശുപത്രിയുടെ പുറത്തെത്തിയിട്ടുണ്ട്. ആരും അദ്ദേഹത്തെ ശല്യപ്പെടുത്താൻ ശ്രമിക്കരുത്. ഫോണ്‍ ഒന്നും ഉപയോഗിക്കാൻ പറ്റില്ല. പുള്ളിയുടെ ഫാസ്റ്റ് റിക്കവറിക്കായി പ്രാര്‍ഥിക്കുക. അനാവശ്യ ന്യൂസുകള്‍ പോസ്റ്റ് ചെയ്യാതിരിക്കുക. എല്ലാവരും പ്രാര്‍ഥിക്കുക, ബിനു ആരോഗ്യവാനായി തിരിച്ചുവരട്ടേ എന്നും അനൂപ് വ്യക്തമാക്കുന്നു.

തിങ്കളാഴ്‍ച പുലർച്ചെ നാലരയോടെ കയ്‍പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‍വൈഎസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Read More: 'അച്ഛന്റെ അവസാനത്തെ പിറന്നാള്‍', വീഡിയോയുമായി അഭിരാമി സുരേഷ്

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബോളിവുഡിനെ വിറപ്പിച്ച് തെന്നിന്ത്യ, ഒന്നും രണ്ടും സ്ഥാനത്ത് മലയാളികളുടെ പ്രിയ നടൻമാര്‍
തെലുങ്കില്‍ പുതിയ റെക്കോര്‍ഡ്, ആഗോള കളക്ഷൻ തുക കേട്ട് ഞെട്ടി യുവ താരങ്ങള്‍, ആ സീനിയര്‍ നായകൻ നേടിയത്