ശ്രീ ഗോകുലം മൂവീസ് - എസ് ജെ സൂര്യ ചിത്രം 'കില്ലർ' ഫസ്റ്റ് ലുക്ക് പുറത്ത്

Published : Jul 20, 2025, 09:17 AM IST
S J Suryah

Synopsis

എസ് ജെ സൂര്യയുടെ കില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന, എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. "വൺ ഫോർ ലവ്, വൺ ഓൺ എ മിഷൻ' എന്ന ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഈ ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്. കോ പ്രൊഡ്യൂസെഴ്‌സ് : ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി.

പ്രീതി അസ്രാനി ആണ് ചിത്രത്തിലെ നായിക. ഓസ്കാർ ജേതാവായ എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ആദ്യമായാണ് ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ എ ആർ റഹ്മാൻ സംഗീത സംവിധായകനായി എത്തുന്നത്. വാലി, ഖുഷി,ന്യു തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് ജെ സൂര്യ 10 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സംവിധായകനായി എത്തുന്നത്. വമ്പൻ താരനിരയെ അണിനിരത്തിയാണ് അദ്ദേഹം "കില്ലർ" ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം 5 ഭാഷകളിൽ റിലീസ് ചെയ്യും.

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന കില്ലറിൽ ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്.

പാൻ ഇന്ത്യൻ ചിത്രം 'കില്ലർ' കൂടാതെ, മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റക്കൊമ്പൻ', ജയസൂര്യ നായകനാകുന്ന 'കത്തനാർ', ദിലീപ് നായകനാകുന്ന 'ഭ.ഭ.ബ', ജയറാം - കാളിദാസ് ജയറാം - ജി പ്രജിത്ത് ടീമിൻറെ "ആശകൾ ആയിരം", എം മോഹനൻ - അഭിലാഷ് പിള്ള ചിത്രം " ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി" തുടങ്ങിയ വമ്പൻ ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നത്. പിആർഒ - ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ