'അറ്റവും മൂലയും കട്ട് ചെയ്തിടാതെ, നേരിട്ട് വന്ന് സഹായിക്ക്'; അഖിൽ മാരാർക്കെതിരായ വിമർശനങ്ങളിൽ ഭാര്യ

Published : Apr 04, 2026, 01:49 PM IST
Akhil marar

Synopsis

അഖിൽ മാരാർക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ഭാര്യ രാജലക്ഷ്മി രംഗത്ത്. താൻ ദാമ്പത്യത്തിൽ സന്തുഷ്ടയാണെന്നും എഡിറ്റ് ചെയ്ത വീഡിയോകൾ പ്രചരിപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

ൻഡിഎ സ്ഥാനാർത്ഥിയായി തൃക്കാക്കരയിയിൽ ജനവിധി തേടുകയാണ് അഖിൽ മാരാർ. അഖിലിന്റെ വ്യക്തിജിവിതം പലപ്പോഴും പൊതുവിടങ്ങളിൽ ചർച്ചയായിട്ടുണ്ട്. പബ്ലിക് ആയും അല്ലാതെയും കൂടെ ജീവിക്കുന്ന ആളെ താഴ്ത്തി കെട്ടുന്ന തരത്തിലുള്ള അഖിലിന്റെ തമാശകളെ പലരും വിമർശിച്ചിട്ടുമുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി. അഖിൽ വെറുമൊരു ഗ്രീൻ ഫ്ളാഗ് മാത്രമല്ലെന്നും അറ്റവും മൂലയും കട്ട് ചെയ്ത വീഡിയോകൾ പ്രചരിപ്പിക്കരുതെന്നും രാജലക്ഷ്മി പറയുന്നു. തങ്ങളുടെ വീട്ടിൽ നിന്നുള്ള ഒരു ദൃശ്യം പങ്കുവെച്ചുകൊണ്ടാണ് രാജലക്ഷ്മിയുടെ പോസ്റ്റ്. അഖിൽ മാരാരോട് രാജലക്ഷ്മി ദേഷ്യപ്പെടുന്നതാണ് വീഡിയോയിൽ കാണുന്നത്.

''എന്റെ ഭർത്താവിനൊപ്പം വളരെ സന്തുഷ്ടകരമായ ജീവിതമാണ് ഞാൻ നയിച്ചുകൊണ്ടിരിക്കുന്നത്. അത് എല്ലാം പെർഫെക്ട് ആയതുകൊണ്ടല്ല, ഇതാണ് റിയൽ ലൈഫ്, അതുകൊണ്ടാണ്. ഞാൻ വഴക്കുണ്ടാക്കും, അദ്ദേഹം അത് പരിഹരിക്കും. ആ പ്രശ്നം മാത്രമല്ല പരിഹരിക്കുന്നത്, എന്റെ ആ സമയത്തെ മൂഡും എന്റെ പ്രശ്നങ്ങളും ഓവർതിങ്കിങ്ങുമൊക്കെ പരിഗണിച്ചാണ് അദ്ദേഹം ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത്. എന്തൊക്കെ തർക്കങ്ങൾ ഉണ്ടായാലും എന്തൊക്കെ തെറ്റിദ്ധാരണകൾ ഉണ്ടായാലും ഞങ്ങൾ എന്നും പരസ്പരം മറ്റേയാൾക്കു വേണ്ടി നിലകൊള്ളും. അദ്ദേഹം ഒരു ഗ്രീൻ ഫ്ളാഗ് മാത്രമല്ല, മറ്റെവിടെയും കാണാത്ത തരത്തിലുള്ള ഗ്രീൻഷേഡ് ആണത്. പെർഫെക്ട് അല്ല, പക്ഷേ എന്റേതു മാത്രമാണ്. സിംപതി നിർത്തൂ, എനിക്കത് ആവശ്യമില്ല.

ഒരു രാഷ്ട്രീയക്കാരനാകാൻ വേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്- അത് ആളുകൾ പുറമേ നിന്നു കാണുന്ന ആ പ്രസരിപ്പ് മാത്രമല്ല, അധികമാരും തിരിച്ചറിയാത്ത ഒരു കരുത്തുണ്ട് അദ്ദേഹത്തിന്. ആത്മനിയന്ത്രണം നഷ്ടപ്പെടാതെ എങ്ങനെ പ്രശ്നങ്ങളെ നേരിടമെന്ന് അദ്ദേഹത്തിനറിയാം. നന്നായി കേൾക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും അറിയാം. അദ്ദേഹം പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടില്ല. അതിനെ നേരിടും, പരിഹരിക്കും, എപ്പോഴും എളിമയോടെ നിലകൊള്ളും'', എന്ന് രാജലക്ഷ്മി കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

'കുറേ കടവും 2 മക്കളെയും തന്ന് സുധിച്ചേട്ടൻ പോയി, എന്നെക്കൊണ്ട് പറ്റുന്നപോലെ നോക്കി'; മനസുതുറന്ന് രേണു
'മമ്മൂട്ടിയും ദുഃഖ വെള്ളിയും തമ്മിൽ ബന്ധമുണ്ട്' ! കണ്ടെത്തലുമായി യുട്യൂബർ, കാരണം കേട്ട് ഞെട്ടി ആരാധകർ