അലിൻ ജോസ് പെരേരയെ വിളിച്ചുവരുത്തി അപമാനിച്ചോ, കൊണ്ടോട്ടിയിൽ ഷർട്ട് ഊരിപ്പിച്ച് റോഡിലൂടെ നടത്തിയെന്ന് ആരോപണം; സോഷ്യൽമീഡിയയിൽ ചർച്ച

Published : Apr 19, 2026, 12:10 PM IST
Alin Jose

Synopsis

സോഷ്യൽമീഡിയ താരം അലൻ ജോസ് പെരേരയെ മലപ്പുറം കൊണ്ടോട്ടിയിൽ വിവാഹത്തിന് ക്ഷണിച്ചുവരുത്തി അപമാനിച്ചതായി സോഷ്യൽമീഡിയയിൽ ആരോപണം. ഷർട്ട് ഊരിപ്പിച്ച് റോഡിലൂടെ ഓടിപ്പിച്ചുവെന്ന് ചിലർ പറയുമ്പോൾ, റീച്ചിനായുള്ള നാടകമാണിതെന്ന് മറുവിഭാഗം വാദിക്കുന്നു. 

സോഷ്യൽമീഡിയ താരം അലൻ ജോസ് പെരേരയെ മലപ്പുറത്ത് അപമാനിച്ചതായി സോഷ്യൽമീഡിയയിൽ ചർച്ച. മലപ്പുറം കൊണ്ടോട്ടിയിൽ വിവാഹ ആഘോഷങ്ങൾക്കായി ക്ഷണിച്ചുവരുത്തി അലൻ ജോസിനെ ആളുകൾക്ക് മുന്നിൽ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. കല്യാണത്തിന് ഗസ്റ്റായി വിളിച്ചു കൊണ്ട് ഷർട്ട് വരെ ഊരിപ്പിച്ചു നടു റോട്ടിലൂടെ ഓടിപ്പിച്ചുവെന്നും പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് പൊലീസിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. അലൻ ജോസ് പെരേരയും പ്രതികരിച്ചിട്ടില്ല. നിരവധി പേരാണ് വീഡിയോയും ഫോട്ടോയും സഹിതം പോസ്റ്റ് ചെയ്യുന്നത്. ഒരാളെ വിളിച്ചുവരുത്തി അപമാനിക്കുന്നത് സംസ്കാരത്തിന് യോജിച്ച നടപടിയല്ലെന്നും എല്ലാവർക്കും ആത്മാഭിമാനമുണ്ടെന്നും പോസ്റ്റുകളിൽ പറയുന്നു. എന്നാൽ, റീച്ചിനായി അലൻ ജോസ് പെരേര സ്വയം സൃഷ്ടിച്ച സംഭവമാണെന്നും അഭിപ്രായപ്പെടുന്നുണ്ട്. സോഷ്യൽമീഡിയയിൽ ഏറെപ്പേർ ഫോളോ ചെയ്യുന്ന അലൻ ജോസ് പേരെരയെ ചിലർ പണം നൽകി വിവാഹങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് അതിഥിയായി ക്ഷണിക്കാറുണ്ട്.

സൈബറിടത്തെ വൈറല്‍ താരമാണ് അലന്‍ ജോസ് പെരേര. സിനിമ റിവ്യു പറഞ്ഞ് വൈറലായ അലന്‍ ജോസ് പിന്നീട് ഷോട്ട് ഫിലിമിലും ആല്‍ബങ്ങളിലും അഭിനയിച്ചു. നേരത്തെ യൂബർ ഡ്രൈവർ തന്നെ മർദ്ദിച്ചെന്ന പരാതിയുമായി പെരേര എത്തിയിരുന്നു. തന്നെ കാറിലിട്ട് ക്രൂരമായി മർദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് അലന്‍റെ പരാതി.

PREV
Read more Articles on
click me!

Recommended Stories

'മോനെ സിദ്ധൂ.. താങ്ങാനാവുന്നില്ലെടാ..'; നടൻ സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ മനമുലഞ്ഞ് മലയാള സീരിയല്‍ ലോകം
'ഇവരുടെ അമ്മായിയമ്മ അല്ലേ കുറച്ചു ദിവസം മുൻപ് മരിച്ചത്'; വിഷു ആഘോഷചിത്രങ്ങൾക്ക് പിന്നാലെ നവ്യ നായർക്കെതിരെ സോഷ്യൽ മീഡിയ വിമർശനം