'2025 ഓഗസ്റ്റ് മുതല്‍ സിംഗിൾ'; മൂന്നാമതും വിവാഹമോചിതയായി നടി മീര വാസുദേവ്

Published : Nov 17, 2025, 11:17 AM IST
Meera Vasudev

Synopsis

മോഹൻലാലിന്റെ തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്.

വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് നടി മീര വാസുദേവ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് അവസാനിപ്പിച്ചിരിക്കുന്നത്. വിപിനുമൊന്നിച്ചുള്ള ചിത്രങ്ങൾ അടുത്തിടെ മീര ഇൻസ്റ്റഗ്രാമിൽ ‍നിന്നും ‍നീക്കെ ചെയ്തതിനു പിന്നാലെ വിവാഹമോചന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

''ഞാന്‍ നടി മീരാ വാസുദേവ്. 2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായതും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്'', എന്നാണ് സ്വന്തം ചിത്രം പങ്കുവെച്ച് മീര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2023 ഏപ്രില്‍ 21-നായിരുന്നു മീരയുടെയും വിപിന്റെയും വിവാഹം. കോയമ്പത്തൂരിലെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കുശേഷം ഇരുവരും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെ മീര വിവാഹ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ വാര്‍ത്തയറിഞ്ഞത്.

തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. ഒരിടവേളയ്ക്ക് ശേഷം, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന 'കുടുംബവിളക്ക്' എന്ന സീരിയലിലൂടെയാണ് മീര വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി ഇതേ സീരിയലിന്‍റെ ഛായാഗ്രഹകൻ ആയിരുന്ന വിപിനെ വിവാഹം ചെയ്യുകയും ചെയ്തു. മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. വിവാഹത്തെത്തുടർന്ന് ഇവർ സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് പരിഹാസങ്ങള്‍ കേട്ടിരുന്നു. ഇരുവരുടെയും പ്രായം ചൂണ്ടിക്കാട്ടിയും മീരയുടെ മുന്‍ വിവാഹങ്ങള്‍ പരമാര്‍ശിച്ചുമായിരുന്നു പരിഹാസങ്ങളിൽ ഏറെയും. പാലക്കാട് സ്വദേശിയായ വിപിന്‍ പുതിയതങ്കം, മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ്. ചില ഡോക്യുമെന്ററികളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക
'ഭാവനയില്‍ നെയ്തെടുത്ത കള്ളക്കഥകളൊക്കെ അവള്‍ പറയും'; മകളെക്കുറിച്ച് സൗഭാഗ്യ