സാമൂഹിക അകലം പേരിന് പോലുമില്ല; തിങ്ങിനിറഞ്ഞ ആശുപത്രി ദൃശ്യം എവിടെ നിന്ന്?

By Web TeamFirst Published Jul 23, 2020, 5:06 PM IST
Highlights

ഈ വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കിയ ബെംഗളൂരു സിറ്റി പൊലീസ്, ദൃശ്യം പ്രചരിപ്പിച്ചതിന് ഒരാളെ കഴിഞ്ഞ 19-ാം തീയതി അറസ്റ്റ് ചെയ്‌തിരുന്നു

ബെംഗളൂരു: നഗരത്തിൽ കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന വിക്‌ടോറിയ ആശുപത്രി തിങ്ങിനിറഞ്ഞു എന്ന കുറിപ്പോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വീഡിയോ പ്രചരിപ്പിച്ചതിന് ബെംഗളൂരു സിറ്റി പൊലീസ് ഒരാളെ കഴിഞ്ഞ 19-ാം തീയതി അറസ്റ്റ് ചെയ്‌തിരുന്നു. വൈറലായ വീഡിയോ ബെം​ഗളൂരുവിൽ നിന്നുള്ളതല്ലെന്ന് വ്യക്തമാക്കിയ പൊലീസ് ദൃശ്യം ഉത്തരേന്ത്യയിലെ ഏതോ ആശുപത്രിയില്‍ നിന്നുള്ളതാണ് എന്നും വ്യക്തമാക്കിയിരുന്നു. ഈ വീഡിയോയുടെ ഉറവിടെ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 

വൈറല്‍ പ്രചാരണം ഇങ്ങനെ

ബെംഗളൂരുവിൽ കൊവിഡ് രോ​ഗികളെ ചികിൽസിക്കുന്ന വിക്ടോറിയ ആശുപത്രിയുടെ ദാരുണമായ അവസ്ഥയാണിത്. രോ​ഗികളെയും പരിശോധനയ്ക്ക് എത്തിയവരെയും കൊണ്ട് ആശുപത്രി നിറഞ്ഞിരിക്കുന്നു. ആരും വീടിന് പുറത്തിറങ്ങരുത്. ആശുപത്രിയിൽ ഒരു ബെഡ് പോലും ബാക്കിയില്ല എന്നൊക്കെയായിരുന്നു പ്രചാരണം. മാസ്‌ക് അണിഞ്ഞ വലിയൊരു കൂട്ടം ആളുകള്‍ സാമൂഹ്യ അകലം പാലിക്കാതെ ഔട്ട് പേഷ്യന്‍റ് വാര്‍ഡിന് പുറത്ത് തിങ്ങിക്കൂടി നില്‍ക്കുന്നതായിരുന്നു വീഡിയോയില്‍

 

ദില്ലിയിൽ നിന്നുള്ളതാണ് എന്നും സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ ഷെയർ ചെയ്തുകൊണ്ട് ചിലർ അവകാശപ്പെട്ടിരുന്നു. പാറ്റ്ന എയിംസിൽ നിന്നുള്ളതാണ് വീഡിയോ എന്നും പ്രചാരണമുണ്ടായിരുന്നു. 

 

വസ്തുത

പ്രചരിക്കുന്ന വീഡിയോ ബെം​ഗളൂരുവിൽ നിന്നുള്ളതല്ല എന്ന് സിറ്റി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വീഡിയോ പാറ്റ്നയിലെ മഹാവീർ കാൻസർ സെന്ററിൽ നിന്നുള്ളതാണ് എന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ചില രോഗികള്‍ക്കും സ്റ്റാഫിനും കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഒരാഴ്‌ചക്കാലം ആശുപത്രി അടച്ചിട്ടിരുന്നു. ജൂലൈ 15ന് ആശുപത്രി വീണ്ടും തുറന്നപ്പോള്‍ പരിശോധനകള്‍ക്കായി എത്തിയ രോഗികളുടെ കൂട്ടമാണ് വൈറലായ വീഡിയോയിലുള്ളത്. 

നിഗമനം

കൊവിഡ് രോഗികളെ കൊണ്ട് തിങ്ങിനിറഞ്ഞ ആശുപത്രി എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ബെംഗളൂരുവില്‍ നിന്നുള്ളതല്ല. പാറ്റ്‌നയിലെ കാന്‍സര്‍ സെന്‍ററില്‍ നിന്നുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. കൊവിഡ് കാലത്ത് ബെംഗളൂരുവിലെ വിക്‌ടോറിയ ആശുപത്രിയിലെ ദയനീയാവസ്ഥ എന്ന പേരില്‍ തെറ്റായ വീഡിയോ പ്രചരിപ്പിച്ചതിന് ഒരാളെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 

അസം പ്രളയത്തിലെ 'ബാഹുബലി' അല്ല; പുള്ളിമാൻ കുഞ്ഞിനെ ഒറ്റക്കൈയിൽ രക്ഷിച്ച ബാലന്‍റെ കഥ മറ്റൊന്ന്

'രാജ്യത്ത് സ്കൂളുകളും കോളേജുകളും തുറക്കുന്നു'; വാർത്ത ആധികാരികമോ?

തൃശൂര്‍ കുന്നംകുളത്ത് മാസ്‌ക് ധരിക്കാത്തവരെ പൊലീസ് അടിച്ചോടിച്ചോ? വീഡിയോയും വസ്‌തുതയും

ഏ​​​ഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...

click me!