ക്രീം ചേര്‍ത്ത് മഷ്‌റൂം സൂപ്പ് തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി

Published : Jun 14, 2025, 12:14 PM ISTUpdated : Jun 14, 2025, 12:25 PM IST
recipes

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണന്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

സൂപ്പ് കുടിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ ഇത്തവണ മഷ്‌റൂം സൂപ്പ് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

കൂൺ - 2 കപ്പ്

ഉപ്പ് -1 സ്പൂൺ

കുരുമുളക്-1 സ്പൂൺ

ഒറിഗാനോ -1 സ്പൂൺ

ചില്ലി ഫ്ലേക്‌സ്‌ -1/2 സ്പൂൺ

ഗോതമ്പ് പൊടി -3 സ്പൂൺ

വെള്ളം-3 ഗ്ലാസ്‌

മല്ലിയില-2 സ്പൂൺ

വെളുത്തുള്ളി-2 സ്പൂൺ

സവാള-1/2 കപ്പ്

വെണ്ണ-3 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കുറച്ച് സവാളയും ചേർത്ത് നന്നായി വഴറ്റുക. ശേഷം അതിലേയ്ക്ക് കുറച്ച് മഷ്റൂം അരിഞ്ഞത് കൂടി ചേർത്തു നല്ലപോലെ വഴറ്റിയെടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും അതിലേക്ക് ചേർത്തതിന് ശേഷം കുറച്ചു ഗോതമ്പ് പൊടി കൂടി ചേർത്ത് കൊടുക്കാം. ഇത് നന്നായി ചൂടാക്കിയതിനുശേഷം മാത്രം ഇതിലേക്ക് വെള്ളം കൂടി ഒഴിച്ചുകൊടുക്കുക. അതിനുശേഷം ഇത് വേവിക്കാന്‍ വയ്ക്കുക. വെന്തതിനുശേഷം ഇതിലേക്ക് കുറച്ച് ഒറിഗാനോ, കുറച്ച് കുരുമുളകുപൊടി, ആവശ്യത്തിന് മുളകുപൊടി എന്നിവ ചേർത്ത് വേണമെങ്കിൽ കുറച്ച് ഒറിഗാനോ കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് തിളപ്പിക്കുക. നന്നായി കുറുകിയത് ശേഷം കുറച്ചെടുത്ത് മിക്സിയിൽ ഒന്ന് അരച്ചെടുക്കുക. അതിനുശേഷം വീണ്ടും ഇതിലേയ്ക്ക് ചേർത്ത് കൊടുത്ത് ഒന്നുകൂടി കുറുക്കി എടുത്തതിനുശേഷം ഇതിലേക്ക് മല്ലിയില കൂടി ചേർത്ത് അലങ്കരിക്കാവുന്നതാണ്.

 

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍