
നിരവധി പോഷകഗുണങ്ങൾ അടങ്ങിയതാണ് പഴവർഗ്ഗങ്ങൾ. പഴങ്ങളിൽ സ്വാഭാവികമായ മധുരമാണുള്ളത്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ മിതമായ അളവിൽ പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. കൃത്യമായ അളവിൽ കഴിച്ചാൽ നല്ല ആരോഗ്യവും നിങ്ങൾക്ക് ലഭിക്കും. അതേസമയം ചില പഴങ്ങൾ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ചിലർ പഴങ്ങൾ അതുപോലെ തന്നെ കഴിക്കും. എന്നാൽ മറ്റുചിലർ ജ്യൂസ് അടിച്ചാണ് കുടിക്കാറുള്ളത്. പ്രമേഹം ഉള്ളവർ പഴങ്ങൾ എങ്ങനെ കഴിക്കുന്നതാണ് നല്ലതെന്ന് അറിയാം.
പ്രമേഹം, പിസിഒഡി, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ഫ്രഷ് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം. കാരണം ജ്യൂസായി കുടിക്കുമ്പോൾ പെട്ടെന്നു ദഹിക്കുകയും ഇത് ശരീരത്തിലെ ബ്ലഡ് ഷുഗർ അളവ് കൂടാനും കാരണമാകും. അതിനാൽ തന്നെ പഴങ്ങൾ നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രദ്ധിക്കണം. പച്ചക്കറികളും അത്തരത്തിൽ കഴിക്കാൻ സാധിക്കും.
പഴങ്ങൾ കഴിക്കുന്നത് വയറ് നിറയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. കാരണം പഴങ്ങളിൽ ഫൈബറും ജലാംശവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കലോറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനെ തടയുന്നു. പഴങ്ങൾ കഴിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ ജ്യൂസടിച്ച് കുടിക്കുമ്പോൾ കിട്ടുകയില്ല. അതേസമയം പ്രമേഹം ഉള്ളവർ നേരിയ അളവിൽ പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.
3. പ്രമേഹം ഉള്ളവർ ഈ പഴങ്ങൾ കഴിക്കൂ
മാതളം, മുന്തിരി, ആപ്പിൾ, ബ്ലൂബെറി, സ്ട്രോബെറി, പേരയ്ക്ക, തണ്ണിമത്തൻ, ചെറീസ്, പപ്പായ, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ പ്രമേഹം ഉള്ളവർക്കും കഴിക്കാൻ സാധിക്കും.