വിളര്‍ച്ചയെ തടയാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

Published : Jul 22, 2025, 09:54 PM ISTUpdated : Jul 22, 2025, 10:04 PM IST
anemia

Synopsis

ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ചില പാനീയങ്ങളെ പരിചയപ്പെടാം.

അനീമിയ തടയുന്നതിന് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ചില പാനീയങ്ങളെ പരിചയപ്പെടാം.

1. ബീറ്റ്റൂട്ട് ജ്യൂസ്

ഇരുമ്പ് ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

2. ചീര ജ്യൂസ്

ഇരുമ്പിനാല്‍ സമ്പന്നമായ ചീര ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

3. മാതളം ജ്യൂസ്

ഇരുമ്പും വിറ്റാമിന്‍ സിയും അടങ്ങിയ മാതളം ജ്യൂസ് കുടിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

4. തക്കാളി ജ്യൂസ്

തക്കാളിയിലും അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളി ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.

5. നെല്ലിക്കാ ജ്യൂസ്

വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും ഇരുമ്പിന്‍റെ ആഗിരണം കൂട്ടാന്‍ സഹായിക്കും. 

6. ക്യാരറ്റ് ജ്യൂസ്

ബീറ്റാകരോട്ടിനും ഇരുമ്പും അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. 

7. ആപ്പിള്‍ ജ്യൂസ്

അയേണും വിറ്റാമിന്‍ സിയും അടങ്ങിയ ആപ്പിള്‍ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

 

PREV
Read more Articles on
click me!

Recommended Stories

2025 ൽ ട്രെൻഡായ ആരോഗ്യകരമായ 5 ഭക്ഷണ, പോഷകാഹാര രീതികൾ ഇതാണ്
നാല്പത് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ 4 ഭക്ഷണങ്ങൾ