കിടിലൻ രുചിയിൽ വെള്ളക്കടല കട്​ലറ്റ് ; റെസിപ്പി

Published : Jul 22, 2025, 09:50 AM ISTUpdated : Jul 22, 2025, 10:14 AM IST
recipe

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കട്‌ലറ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

വേണ്ട ചേരുവകൾ

വെള്ളക്കടല                                       2 കപ്പ്‌

സവാള                                                   1 കപ്പ്

പച്ചമുളക്                                              3 എണ്ണം   

കറിവേപ്പില                                        2 സ്പൂൺ

മല്ലിയില                                                2 സ്പൂൺ

മുളക് പൊടി                                      1 സ്പൂൺ

മല്ലി പൊടി                                           1 സ്പൂൺ

ഗരം മസാല                                         1 സ്പൂൺ

മഞ്ഞൾ പൊടി                                   1/2 സ്പൂൺ

കായപ്പൊടി                                         1/2 സ്പൂൺ

കടലമാവ്                                             1/2 കപ്പ്

എണ്ണ                                                      1/2 ലിറ്റർ

ഉപ്പ്                                                         ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ള കടല നല്ല പോലെ വെള്ളത്തിൽ ഇട്ട് കുതിർത്തതിനു ശേഷം നന്നായിട്ടൊന്ന് വേവിച്ചെടുക്കുക. വെന്തതിനുശേഷം ഇത് കൈകൊണ്ട് നല്ലപോലെ ഉടച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് കൊടുത്ത് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കടലമാവും ചേർത്ത് നല്ലപോലെ കുറച്ചു വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. ശേഷം ചെറിയൊരു ഉരുളകളാക്കി എടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ചുകൊടുത്ത് ചൂടാകുമ്പോൾ പൊരിച്ചെടുക്കാം.

 

 

 

PREV
Read more Articles on
click me!

Recommended Stories

ചര്‍മ്മം തിളങ്ങാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
ദിവസവും ഒരു കിവി കഴിച്ചോളൂ; ഗുണങ്ങൾ ഒന്നല്ല, പലതാണ്