മുട്ട കുറുമ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

Published : Nov 24, 2026, 03:48 PM IST
egg kurma

Synopsis

മുട്ട കുറുമ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

1 . സവാള 2 നീളത്തിൽ അരിഞ്ഞത്

2 ഇഞ്ചി വല്യ കഷ്ണം നീളത്തിൽ അരിഞ്ഞത്

3 വെളുത്തുള്ളി 5 എണ്ണം നീളത്തിൽമുറിച്ചത്

4.പച്ചമുളക് 5 to 6 എണ്ണം നെടുകെ കീറിയത്

5. തക്കാളി 1 വല്യ കഷ്ണങ്ങൾ ആയി മുറിച്ചത്

6 തേങ്ങാപ്പാൽ ഒരു മുറി തേങ്ങയുടെ

7. വെളിച്ചെണ്ണ 1 സ്പൂൺ

8. കറിവേപ്പില കുറച്ച്

9. ഗ്രാമ്പു, പട്ട, ഏലക്ക രണ്ടെണ്ണം വീതം

10. ഉപ്പ് ആവശ്യത്തിന്

11. ജീരകം 1 സ്പൂൺ

12. പെരുംജീരകം ½ സ്പൂൺ

13. മുട്ട വേവിച്ചത് 6 എണ്ണം

14.മല്ലി പൊടി, മുളകുപൊടി 1 സ്പൂൺ വീതം

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു കട്ടിയുള്ള പാൻ ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ശേഷം ഗരം മസാലകളും ജീരകം, പെരുംജീരകം ഇടുക. നന്നായി മൂത്ത് നല്ല മണം വരുമ്പോൾ അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട് വഴറ്റുക. പിന്നീട് മുളകുപൊടി, മല്ലിപൊടി ചേർത്ത് വഴറ്റുക. തേങ്ങാ പാൽ ചേർത്ത് കുറുക്കുമ്പോൾ പുഴുങ്ങിയ മുട്ട ചേർക്കുക. അവസാനം മുറിച്ച തക്കാളിയും കറിവേപ്പിലയും ചേർത്തിളക്കുക.

PREV
Read more Articles on
click me!

Recommended Stories

ദിവസവും ഒരു നേരം ഓട്സ് കഴിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന 7 മാറ്റങ്ങൾ
പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട പാനീയങ്ങള്‍