
ഒരുകാരണവും ഇല്ലാതെ എപ്പോഴും ദേഷ്യം വരുന്നവരാണോ നിങ്ങൾ? എന്നാൽ അതിനുപിന്നിൽ ശരിക്കുമൊരു കാരണമുണ്ട്. രക്തസമ്മർദ്ദം കൂടുന്നതുകൊണ്ടാണ് ഇത്തരത്തിൽ ദേഷ്യം അനുഭവപ്പെടുന്നത്. ഇതിനെ ഹൈപ്പർടെൻഷൻ എന്നും വിളിക്കാറുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത്തരക്കാർ പലപ്പോഴും മരുന്നുകളേയാണ് ആശ്രയിക്കുന്നത്. എന്നാൽ മരുന്നുകൾക്ക് മാത്രമല്ല ഈ ഭക്ഷണ സാധനങ്ങൾക്കും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സാധിക്കും. ഇവ കഴിച്ചാൽ മതി.
വെളുത്തുള്ളിയിൽ അല്ലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ പിന്തുണയ്ക്കുകയും അതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. സൂപ്പ്, സാലഡ് എന്നിവയിൽ ചേർത്ത് കഴിക്കുന്നതാണ് ഉചിതം.
രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. കേടുവരാത്ത ഇഞ്ചി ചായയിൽ പോടിച്ചോ കറിയിൽ ചേർത്തോ കഴിക്കാവുന്നതാണ്.
3. മഞ്ഞൾ
മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ആന്റിഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
4. കറുവപ്പട്ട
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ധം നിയന്ത്രിക്കാനും ഭക്ഷണത്തിൽ കറുവപ്പട്ട ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് ചായയിലിട്ടും കുടിക്കാൻ സാധിക്കും. ഇത് കൊളെസ്റ്ററോൾ ഇല്ലാതാക്കാനും സഹായിക്കുന്നു.
5. ബേസിൽ
ബേസിലിൽ യൂജിനോൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ പിന്തുണയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. സാലഡ്, സാൻഡ്‌വിച്ച് എന്നിവയിൽ ചേർത്ത് ഇത് കഴിക്കാവുന്നതാണ്.
6. ഏലയ്ക്ക
ഏലയ്ക്കയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ചായ, സൂപ്പ്, പലഹാരങ്ങൾ എന്നിവയിലൊക്കെ ചേർത്ത് ഏലയ്ക്ക കഴിക്കാവുന്നതാണ്.