തൈറോയ്ഡിന്‍റെ ആരോഗ്യം സ്വാഭാവികമായി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ

Published : May 30, 2025, 02:16 PM IST
തൈറോയ്ഡിന്‍റെ ആരോഗ്യം സ്വാഭാവികമായി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ

Synopsis

തൈറോയിഡിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍‌പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ ഏറ്റവും അവഗണിക്കപ്പെടുന്നതുമായ ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഈ ഗ്രന്ഥി നമ്മുടെ കഴുത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവ ശരീരത്തിന്‍റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ദഹന വ്യവസ്ഥയ്ക്കും ഗുണം ചെയ്യും. തൈറോയിഡിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍‌പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. മുരിങ്ങയില

തൈറോയ്ഡ് പ്രശ്‌നങ്ങൾ നിയന്ത്രിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ മുരിങ്ങയിലയ്ക്കുണ്ട്. ഇരുമ്പും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ മുരിങ്ങയില വീക്കം കുറയ്ക്കാനും തൈറോയ്ഡ് ഹോർമോൺ ഉൽപാദനത്തെ സംരക്ഷിക്കാനും  സഹായിക്കും.

2. നെല്ലിക്ക

വിറ്റാമിൻ സി ധാരാളം അടങ്ങിയ നെല്ലിക്കയും തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

3. ജീരകം 

തൈറോയ്ഡ് ഹോർമോണുകളെ ശരിയായി പരിവർത്തനം ചെയ്യുന്നതിനും തൈറോയ്ഡ് സ്വാഭാവികമായി നിയന്ത്രിക്കാനും ജീരകം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. 

4. മഞ്ഞള്‍ 

ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ് മഞ്ഞള്‍. അതിനാല്‍ മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തൈറോയ്ഡിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

5. പാലും പാലുല്‍പ്പന്നങ്ങളും

കാത്സ്യം, ആരോഗ്യകരമായ കൊഴുപ്പ്, അയഡിന്‍ തുടങ്ങിയവ അടങ്ങിയ പാല്‍, തൈര്, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങളും തൈറോയിഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

6. നട്സും സീഡുകളും

അയഡിനും വിറ്റാമിനുകളും അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും തൈറോയ്ഡിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.  ഇതിനായി ബദാം, സൂര്യകാന്തി വിത്തുകള്‍, ഫ്ളക്സ് സീഡ് എന്നിവ കഴിക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

 


 

PREV
Read more Articles on
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...