വെണ്ട വെള്ളം കുടിക്കുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്

Published : Jan 26, 2026, 04:50 PM IST
Lady's finger

Synopsis

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് വെണ്ട. ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും ദിവസവും വെണ്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് വെണ്ട. ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും ദിവസവും വെണ്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. വെണ്ട വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഫൈബർ

വെണ്ടയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിൽ ജെൽ പോലുള്ള പാളി രൂപപ്പെടാനും രക്തത്തിൽ പഞ്ചസാര ലയിക്കുന്നത് മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കൂടാതെ ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ദിവസവും വെണ്ട വെള്ളം കുടിക്കുന്നത് ശീലമാക്കാം.

ഭക്ഷണത്തിന് മുമ്പ് കുടിക്കാം

രാവിലെയുള്ള ഭക്ഷണത്തിന് മുമ്പ് വെണ്ട വെള്ളം കുടിക്കാം. ഇത് നിങ്ങൾക്ക് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു. ദിവസവും രാവിലെ വെണ്ട വെള്ളം കുടിക്കുന്നത് ശീലമാക്കിക്കോളൂ.

കലോറി കുറവാണ്

വെണ്ടയിൽ കലോറി വളരെ കുറവാണ് കൂടാതെ മധുരവും ഇതിൽ അടങ്ങിയിട്ടില്ല. അതിനാൽ തന്നെ ദിവസവും വെണ്ട വെള്ളം കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു.

കുടലിന്റെ ആരോഗ്യം

ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നതിൽ കുടൽ പ്രധാന പങ്കുവഹിക്കുന്നു. വെണ്ടയിൽ ഉള്ള ഫൈബർ കുടലിൽ നല്ല ബാക്റ്റീരിയകൾ ഉണ്ടാവാൻ സഹായിക്കും. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അതിലൂടെ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

വെണ്ട വെള്ളം തയാറാക്കാം

വെണ്ട വെള്ളം തയാറാക്കാൻ വളരെ എളുപ്പമാണ്. നന്നായി കഴുകിയ വെണ്ട കഷ്ണങ്ങളാക്കി മുറിക്കാം. ശേഷം ഇത് രാത്രി മുഴുവൻ വെള്ളത്തിലിട്ട് വെയ്ക്കണം. അടുത്ത ദിവസം അരിച്ചെടുത്ത് കുടിച്ചാൽ മതി.

PREV
Read more Articles on
click me!

Recommended Stories

മഖാന കഴിക്കുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്
പാലുമായി ഒരിക്കലും ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ