Health Benefits of Dates : ദിവസവും ഈന്തപ്പഴം കഴിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങൾ‌

By Web TeamFirst Published Jan 5, 2022, 1:39 PM IST
Highlights

കാൽസ്യം അടങ്ങിയ ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ സഹായിക്കുന്നു.

ഈന്തപ്പഴം കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ഈന്തപ്പഴം ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ്. ഇത് നന്നായി ഉറങ്ങാനും രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് ഉയർത്താനും സഹായിക്കും. ദിവസവും ഒരു പിടി ഈന്തപ്പഴം കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകും. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ചെമ്പ്, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് ഈന്തപ്പഴം.

ദഹനവ്യവസ്ഥയെ സുഗമമായി നിലനിർത്താൻ ഈന്തപ്പഴത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളും ഉണ്ട്.
കാൽസ്യം അടങ്ങിയ ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ സഹായിക്കുന്നു.

പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പർ, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഓസ്റ്റിയോപൊറോസിസ്, ആർത്രൈറ്റിസ് തുടങ്ങിയ അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി ഫിറ്റ്നസ് ആൻഡ് ന്യൂട്രീഷണൽ സയന്റിസ്റ്റായ ഡോ. സിദ്ധാന്ത് ഭാർഗവ പറഞ്ഞു.

ഈന്തപ്പഴം കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും സഹായിക്കുന്നു. രാവിലെയും വൈകുന്നേരവും ലഘുഭക്ഷണമായ ഈന്തപ്പഴം കഴിക്കാം. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഇരുമ്പിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് ഈന്തപ്പഴം.

ഇരുമ്പിന്റെ കുറവ് ഹോർമോൺ പ്രശ്നങ്ങൾ, പ്രതിരോധശേഷി കുറയൽ, മുടികൊഴിച്ചിൽ, വിളറിയ ചർമ്മം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇരുമ്പ് സമ്പുഷ്ടമായ ഈന്തപ്പഴം ഹീമോഗ്ലോബിന്റെ അളവ് നിലനിർത്തുകയും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഗർഭിണികളായ അമ്മമാർക്ക് ഈന്തപ്പഴം കഴിക്കാൻ ശുപാർശ ചെയ്യുന്നത്. 

ഫുഡ് വ്‌ളോഗേഴ്‌സിനെ കളിയാക്കിക്കൊണ്ടുള്ള രസകരമായ വീഡിയോ ശ്രദ്ധേയമാകുന്നു

 

click me!